തൊഴിലാളികളുടെ സുരക്ഷ; നിർദേശങ്ങളുമായി മന്ത്രാലയം
text_fieldsദുബൈ: തൊഴിലാളികൾക്ക് സുരക്ഷയൊരുക്കുന്ന വിഷയത്തിൽ സ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ നൽകി അധികൃതർ.തൊഴിലാളികൾക്കാവശ്യമായ സുരക്ഷയൊരുക്കിയില്ലെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. യു.എ.ഇ മാനവ വിഭവശേഷി, എമിറൈറ്റൈസേഷൻ മന്ത്രാലയമാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നിർദേശങ്ങൾ നൽകിയത്.
കമ്പനികളിൽ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ ആവശ്യത്തിന് സഥലമുണ്ടായിരിക്കണം. അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ ഇടമുണ്ടാവണം. ഇവിടെ ചപ്പുചവറുകളോ മറ്റ് ഉപകരണങ്ങളോ വസ്തുക്കളോ വെക്കരുത്.തൊഴിലാളികൾക്ക് പരിക്കേൽക്കാതെ സംരക്ഷിക്കണം.ഇതിനായി യന്ത്രത്തിന് ചുറ്റും മതിയായ ഇടംനൽകണം. പരിസരത്ത് വെള്ളം കെട്ടിക്കിടക്കരുത്. കുഴികൾ നികത്തണം.
അഗ്നി പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കണം. പ്രവേശനകവാടങ്ങളും അടിയന്തര വാതിലുകളും മാർക്ക് ചെയ്യണം. അശ്രദ്ധമൂലം വ്യക്തിക്ക് പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്താൽ തൊഴിലുടമക്ക് അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.ആഗസ്റ്റിൽ ജബൽ അലിയിലെ കമ്പനിക്ക് ഇത്തരത്തിൽ പിഴയിട്ടിരുന്നു. ജോലിസ്ഥലത്തുണ്ടായ അപകടത്തെ തുടർന്ന് തൊഴിലാളിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.രണ്ട് ലക്ഷം ദിർഹമാണ് ദുബൈ സിവിൽ കോടതി നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.