അജ്മാന് നഗരസഭയിൽ കുട്ടികള്‍ക്ക് വര്‍ക്ക്ഷോപ്
text_fieldsഅജ്മാന്: അജ്മാന് നഗരസഭയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വര്‍ക്ക്ഷോപ് സംഘടിപ്പിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നമ്മുടെ വേനല്‍ക്കാല സന്തോഷങ്ങള്‍ എന്ന കാമ്പയിന്റെ നാലാമത് പതിപ്പിന്റെ ഭാഗമായാണ് പരിപാടി. സമൂഹത്തിന്റെ ജീവിത നിലവാരവും സന്തോഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ 260 കുട്ടികള്‍ പങ്കെടുത്തു.
വളർന്നുവരുന്ന തലമുറയുടെ കഴിവുകളും അഭിരുചികള്‍ വികസിപ്പിക്കാനും പ്രഫഷനൽ സാങ്കേതികവിദ്യകളില്‍ പരിജ്ഞാനം നേടാനുമുള്ള ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മെറ്റാവെർസ്, സ്മാർട്ട് ആപ്ലിക്കേഷനുകള്‍, റോബോട്ടിക്സ് ഡിസൈനിങ്, 3ഡി പ്രിന്റിങ്, ബ്ലോക്ക്ചെയിനിലെ സാമ്പത്തിക സാങ്കേതികവിദ്യകള്‍ തുടങ്ങിയവയെക്കുറിച്ച് 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അവബോധം നല്കി. മനാമ, മസ്ഫൂത്ത് തുടങ്ങിയ അജ്മാന്റെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കാമ്പയിന് അരങ്ങേറിയത്.
ഇലക്ട്രോണിക് മാലിന്യങ്ങൾ എങ്ങനെ ശരിയായി സംസ്കരിക്കാം എന്നതിനെക്കുറിച്ചുള്ള ശിൽപശാലകളും അരങ്ങേറി. 168 പരിശീലന മണിക്കൂറുകളുള്ള 13 പരിശീലന പരിപാടികളാണ് പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നതെന്ന് നഗരസഭ സമ്മർ പ്രോഗ്രാം ആക്ടിവിറ്റി ടീമിന്റെ മേധാവി ഇബ്രാഹിം സമ്റ അൽ ഷെഹി പറഞ്ഞു. എല്ലാ വർഷവും ഇത്തരം വേനൽക്കാല പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.