പുത്തൻ സാങ്കേതികവിദ്യകൾ കുട്ടികൾക്ക് പകർന്ന് ശിൽപശാല
text_fieldsഷാർജ: ഇത് സാങ്കേതിക വിദ്യയുടെ ലോകമാണ്, ഇവിടെ പുതിയ അറിവുകൾക്കാണ് പ്രസക്തി. കുട്ടികൾക്കായി സാങ്കേതികതയുടെ പുതിയ പാഠങ്ങളൊരുക്കിയിരിക്കയാണ് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവം.
'എങ്ങനെ ഒരു എൻ.എഫ്.ടി കലാകാരനായിത്തീരാം' എന്ന തലക്കെട്ടിൽ നടന്ന ശിൽപശാലയിൽ വ്യത്യസ്ത സാങ്കേതികവിദ്യകളെ കുറിച്ച് പരിചയപ്പെടുത്തി. ഡിജിറ്റൽ കലാസൃഷ്ടികൾക്ക് വരുമാനം കണ്ടെത്താനുള്ള പുതിയ അവസരമായ ബ്ലോക്ചെയിൻ അധിഷ്ഠിത സാങ്കേതികവിദ്യയായ എൻ.എഫ്.ടി അഥവാ നോൺ ഫഞ്ചിബ്ൾ ടോക്കണിനെ കുറിച്ചായിരുന്നു സെഷൻ.
വിവിധ മൾട്ടിമീഡിയ പഠന സാമഗ്രികൾ ഉപയോഗിച്ച് എൻ.എഫ്.ടികൾ എങ്ങനെ നിർമ്മിക്കാം എന്നതിന്‍റെ ഘട്ടംഘട്ടമായുള്ള നിർദേശങ്ങൾ എൻ.എഫ്.ടി കലാവിദഗ്ധ മഗ്ധ മൽകൂൺ കുട്ടികളെ പഠിപ്പിച്ചു.
ഈ മേഖലയിൽ വളർന്നുവരുന്ന കലാകാരന്മാരെ പ്രചോദിപ്പിക്കുന്നതിനായി, ഫോട്ടോഗ്രാഫി, ആനിമേഷൻ, വീഡിയോഗ്രഫി, ഡിജിറ്റൽ വിദഗ്ധരായ യുവാക്കളുടെ മറ്റ് സൃഷ്ടികൾ എന്നിവയുൾപ്പെടെ എൻ.എഫ്.ടി കലയുടെ ഉദാഹരണങ്ങളുടെ ഒരു നിരയും മൽകൂൺ അവതരിപ്പിച്ചു. കുട്ടികൾ എൻ.എഫ്.ടികളെ കുറിച്ച് പഠിക്കേണ്ടതിന്‍റെ പ്രധാന്യവും മൽകൂൺ ശിൽപശാലയിൽ വിശദീകരിച്ചു.
ഫാഷൻ ഡിസൈൻ, ഫോട്ടോഗ്രാഫി, പെയിന്‍റിങ് തുടങ്ങിയ സർഗാത്മക കഴിവുകൾ അവർ വളർത്തിയെടുക്കുന്നതു പോലെ ഇന്നത്തെ യുവ കലാകാരന്മാരിൽ എൻ.എഫ്.ടികൾ എങ്ങനെ സൃഷ്ടിക്കാമെന്നും ശിൽപശാലയിൽ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.