ശിൽപശാല സംഘടിപ്പിച്ച് റാക് പൊലീസ് എയര്‍വിങ് വിഭാഗം
text_fieldsറാസല്‍ഖൈമ: രക്ഷാദൗത്യത്തിലും മറ്റും വിമാനങ്ങളെയും ഹെലികോപ്ടറുകളെയും ഉപയോഗപ്പെടുത്തേണ്ട രീതികളെക്കുറിച്ച് ശിൽപശാല സംഘടിപ്പിച്ച് റാക് പൊലീസ് സ്പെഷല്‍ ടാസ്ക് വകുപ്പ് എയര്‍വിങ് വിഭാഗം. വിമാനത്തിനകത്തേക്കുള്ള പ്രവേശനം, പുറത്തുകടക്കേണ്ടത്, ലാന്‍ഡിങ്, ടേക്ക്ഓഫ്, കോഓഡിനേറ്റുകളുടെ ഉപയോഗം, രക്ഷാപ്രവര്‍ത്തനം, കൈമാറ്റം തുടങ്ങിയവയെക്കുറിച്ച് ശിൽപശാലയില് വിശദീകരിച്ചു.
റാക് പൊലീസ് എയര്‍വിങ് വിഭാഗം മേധാവി കേണല്‍ പൈലറ്റ് സഈദ് റാഷിദ് അല്‍ യമാഹിയുടെ നേതൃത്വത്തില്‍ നടന്ന ശിൽപശാലയില് 25ഓളം പേര് പങ്കെടുത്തു. പരിക്കേറ്റവരെ സമീപിക്കുമ്പോള്‍ ശരിയായ രീതിയിലുള്ള ഇടപെടലുകള്‍ നടത്തേണ്ട ആവശ്യകത ക്ലാസിൽ വിശദീകരിച്ചു.
എല്ലാ മേഖലയിലുമെന്നപോലെ സുരക്ഷാ ദൗത്യത്തിനും നൂതന സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കപ്പെടുന്ന ഘട്ടത്തില്‍ ഈ മേഖലകള്‍ കേന്ദ്രീകരിച്ച പരിശീലനങ്ങള്‍ക്ക് തുടര്ച്ചയുണ്ടാകേണ്ടതുണ്ടെന്ന് പൈലറ്റ് സഈദ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.