ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: മാതാപിതാക്കൾ ശ്രദ്ധിക്കണം
text_fieldsഡോ. രമേശ് ഭാസ്കരൻ
(ഇേൻറണൽ മെഡിസിൻ സ്പെഷലിസ്റ്റ് ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ്)
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അമ്മയും അച്ഛനുമാകുക എന്ന പൂർണതയുടെ പൂത്തിരി തെളിയിച്ച് അരുൺ ജനിക്കുന്നത്. രണ്ടര വർഷങ്ങൾക്കുശേഷമാണ് സംതൃപ്തിയുടെ നാളുകളിൽ കരിനിഴൽ വീഴ്ത്തി അരുൺ സംസാരിക്കുന്നില്ല എന്ന സത്യം അവർ വേദനയോടെ തിരിച്ചറിഞ്ഞത്. കുഞ്ഞു അരുൺ ആരെയും കണ്ണുകളുയർത്തി നോക്കുന്നുമില്ല. സ്വന്തം കൈകളിൽ മാത്രം നോക്കി മണിക്കൂറുകളോളം വെറുതെയിരിക്കും. ശിശുരോഗ വിദഗ്ധനെ സമീപിച്ചപ്പോഴാണ് അരുണിന് ഓട്ടിസം (ASD- Autistic spectrum disorder) ആണെന്നറിഞ്ഞത്. അതായത്, സ്വാഭാവിക വളർച്ചയെ ബാധിക്കുന്ന ന്യൂറോളജിക്കൽ ഡിസോർഡർ.
സാമൂഹികപരമായ വളർച്ചയെയും ആശയവിനിമയത്തെയും സ്വാഭാവികമായ പെരുമാറ്റത്തെയും ബാധിക്കുന്ന ഒന്നാണിത്. പഠിക്കുന്നതിനും ചിന്തിക്കുന്നതിനും പ്രശ്നപരിഹാരങ്ങൾക്കും കഴിയാതെ വരുന്നതും എ.എസ്.ഡിയുടെ ഭാഗമാണ്.
ഓട്ടിസം ബാധിച്ചാൽ:
കുഞ്ഞിന് ഓട്ടിസം ഉണ്ടെന്നു സംശയിക്കുന്നുവെങ്കിൽ സ്പെഷലിസ്റ്റ് ഡോക്ടറുടെ സഹായം തേടണം. രക്ത പരിശോധനകളോ സ്കാനിങ്ങോ ഓട്ടിസം സ്ഥിരീകരിക്കുന്നതിനായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇതിനു പല സ്പെഷലിസ്റ്റുകളുടെയും സഹായം തേടേണ്ടിവരും. തുടക്കത്തിൽതന്നെ സ്പീച്ച് തെറപ്പി നൽകുകയാണെങ്കിൽ കുട്ടിയുടെ ആശയവിനിമയത്തെ നല്ല രീതിയിൽ സ്വാധീനിക്കും. കുട്ടിയുടെ സാമൂഹിക വളർച്ചക്കും ഇത് ഉപകരിക്കും. രോഗം സംശയമുണ്ടെങ്കിൽ സമീപിക്കേണ്ട സ്പെഷലിസ്റ്റുകൾ:
1. ശിശുരോഗ വിദഗ്ധൻ
2. മേനാരോഗ വിദഗ്ധൻ
3. സ്പീച്ച് തെറപ്പിസ്റ്റ്
4. ഓഡിയോളജിസ്റ്റ്
5. ഫിസിക്കൽ തെറപ്പിസ്റ്റ്
6. സ്പെഷൽ എജുക്കേഷൻ ടീച്ചേഴ്സ്
കുട്ടിയുടെ മാതാപിതാക്കൾ അറിയാൻ:
എ.എസ്.ഡിയെക്കുറിച്ച് ആവുന്നത്ര പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. ഇതേ അവസ്ഥയിലുള്ള മറ്റു കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ചചെയ്യുക. വേണ്ടി വന്നാൽ പ്രഫഷനലുകളുടെ സഹായം തേടുക. കുടുംബാംഗങ്ങളെയും ഇതേക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കുക. കുഞ്ഞിെൻറ പരിചരണത്തിന് കൂടുതൽ സമയം കണ്ടെത്തണം. ചികിത്സാ െചലവേറയായതിനാൽ കുടുംബത്തിെൻറയാെക പിന്തുണ വേണം.
പ്രധാന ലക്ഷണങ്ങൾ
ആശയവിനിമയം:
◆എ.എസ്.ഡിയുള്ളവർ ചുറ്റിലുമുള്ളതിനെക്കുറിച്ച് ബോധവാന്മാരായിരിക്കില്ല. സ്വന്തത്തിലേക്ക് ഒതുങ്ങാനാണ് അവർ താൽപര്യപ്പെടുക.
◆ആശയവിനിമയം ഉണ്ടായിരിക്കില്ല.
◆ആംഗ്യത്തിലൂടെയോ മുഖചലനങ്ങളിലൂടെയോ ആശയവിനിമയം നടത്താനാണ് ശ്രമിക്കുക
◆പറഞ്ഞതുതന്നെ ആവർത്തിക്കുകയും echo ചെയ്യുകയും ചെയ്യും
◆സംസാരം പാടുന്ന രീതിയിലായിരിക്കും
◆മറ്റുള്ളവർ തന്നോട് പറയുന്നതുമായി ബന്ധപ്പെട്ടായിരിക്കില്ല സംസാരിക്കുന്നത്.
◆സാധാരണയായി കുട്ടികളിൽ കാണുന്ന സംശയങ്ങളോ ആശ്ചര്യമോ കൗതുകമോ ഉണ്ടാകില്ല
◆സാധാരണ കളിപ്പാട്ടങ്ങളോട് താൽപര്യമുണ്ടാവില്ല
പെരുമാറ്റം:
◆കറങ്ങിക്കൊണ്ടിരിക്കുന്ന വസ്തുക്കളോട് താൽപര്യം കൂടും
◆അസാധാരണമായി കാണുന്ന വസ്തുക്കളോട് കൂടുതൽ അടുപ്പം കാണിക്കും
◆പ്രത്യേക ദിനചര്യ ഉണ്ടായിരിക്കും. മാറ്റമുണ്ടായാൽ അസ്വസ്ഥത പ്രകടിപ്പിക്കും
സാമൂഹിക സമ്പർക്കം:
◆ഒറ്റക്കായിരിക്കാൻ താൽപര്യപ്പെടും ◆െ
◆എ കോൺടാക്ട് ഉണ്ടായിരിക്കില്ല
◆പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സുഹൃത്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്
◆ഉച്ചത്തിലുള്ള ശബ്ദം, വെളിച്ചം എന്നിവ അസ്വസ്ഥതയുളവാക്കും
◆കെട്ടിപ്പിടിച്ചുള്ള സ്നേഹപ്രകടനങ്ങൾ ഇഷ്ടപ്പെടില്ല
◆കാരണമേതുമില്ലാതെ ഉറക്കെ കരയുകയോ ചിരിക്കുകയോ ചെയ്യാം
◆എങ്കിലും ചിലർ സംഗീതത്തിലും കണക്കിലും അസാമാന്യ കഴിവ് പ്രകടമാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.