Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകകപ്പ്​ ഫുട്​ബാൾ:...

ലോകകപ്പ്​ ഫുട്​ബാൾ: ഖത്തറി​െൻറ ആതിഥേയത്വത്തിൽ ഭീകരതയുടെ നിരാകരണവും ഉൾപ്പെടുത്തണം –ഗർഗാശ്​

text_fields
bookmark_border
ലോകകപ്പ്​ ഫുട്​ബാൾ: ഖത്തറി​െൻറ ആതിഥേയത്വത്തിൽ ഭീകരതയുടെ നിരാകരണവും ഉൾപ്പെടുത്തണം –ഗർഗാശ്​
cancel
അബൂദബി: 2022 ലോകകപ്പ്​ ഫുട്​ബാളിനുള്ള ആതിഥേയത്വത്തിൽ ഭീകരവാദത്തി​​െൻറയും തീവ്രവാദത്തി​​െൻറയും നിരാകരണവും ഉൾപ്പെടുത്തണമെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ്. ചൊവ്വാഴ്​ച പോസ്​റ്റ്​ ചെയ്​ത ട്വീറ്റുകളിലാണ്​ അദ്ദേഹം ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്​. തീവ്രവാദ വ്യക്​തികളുടെയും സംഘടനകളുടെയും ഭീകരവാദികളുടെയും പിന്തുണകൊണ്ട്​ 2022ലെ ലോകകപ്പ്​ ഫുട്​ബാൾ ആതിഥ്യം കളങ്കപ്പെട്ടുകൂ​െടന്നും അദ്ദേഹം പറഞ്ഞു.  ഖത്തർ അവരുടെ നയങ്ങൾ പുനരവലോകനം ​ചെയ്യണം. ചതുർരാഷ്​ട്രങ്ങളുടെ ആവശ്യത്തിന്​ വേണ്ടിയല്ല ഇൗ പുനരവലോകനം നടത്തേണ്ടത്​. അങ്ങനെയെങ്കിൽ അത്​ അപൂർണമായിരിക്കും. അന്താരാഷ്​ട്ര പ്രതിബദ്ധതയാണ്​ ഖത്തറിൽനിന്ന്​ ഉണ്ടാവേണ്ടതെന്നും ഗർഗാശ്​ അഭിപ്രായപ്പെട്ടു. യു.എ.ഇ, സൗദി അറേബ്യ, ബഹ്​റൈൻ, ഇൗജിപ്​ത്​ രാജ്യങ്ങൾ ജൂൺ അഞ്ചിനാണ്​ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്​ഛേദിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup footballgulf newsmalayalam news
News Summary - world cup football-uae-gulf news
Next Story