തടവുകാരുടെ കുടുംബങ്ങള്‍ക്ക് വിനോദ ശിബിരം
text_fieldsറാസല്‍ഖൈമ: ‘വേള്‍ഡ് ഇന്‍മേറ്റ്സ് ഡേ’യോടനുബന്ധിച്ച് തടവുകാരുടെ കുടുംബങ്ങള്‍ക്ക് വിനോദ പരിപാടി ഒരുക്കി റാക് പൊലീസ് ജയില്‍ വകുപ്പ്. കുറ്റകൃത്യങ്ങളെ തുടര്‍ന്ന് ജയിലിലടക്കപ്പെട്ടവരെ അവരുടെ ശിക്ഷ കാലാവധി കഴിയുന്നതോടെ കുടുംബത്തിനും സമൂഹത്തിനും വേണ്ടി നിലകൊള്ളുന്നവരാക്കുകയും കുടുംബാംഗങ്ങള്‍ക്ക് സുരക്ഷാബോധം നല്‍കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പീനല്‍ ആൻഡ് കറക്ഷനല്‍ ഇന്സ്റ്റിറ്റ്യൂഷന് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല മുഹമ്മദ് അല്‍ ഹൈമര്‍ പറഞ്ഞു.
കുടുംബവും കുട്ടികളുമൊത്തുമുള്ള കൂടിക്കാഴ്ച ജയില്‍ അന്തേവാസികള്‍ക്ക് അവരുടെ ജീവിതം മികച്ചരീതിയില്‍ മാറ്റാനുള്ള പ്രചോദനമാകുമെന്നും അബ്ദുല്ല തുടര്‍ന്നു. ‘കുടുംബ സുസ്ഥിരത’ എന്ന വിഷയത്തില്‍ നടന്ന ശില്പശാലയില് ഡോ. മഹ്റ ഹിംയാര്‍ അല്‍ മാലിക് സംസാരിച്ചു.
റെഡ്ക്രസന്റ് അതോറിറ്റിയുടെ മുന്‍കൈയില്‍ നടന്ന വിനോദ - മത്സര പരിപാടികള്‍ അന്തേവാസികളുടെ കുടുംബങ്ങളില്‍ സന്തോഷവും ആവേശവും നിറക്കുന്നതായി. ബ്രിഗേഡിയര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബക്കര്‍, കേണല്‍ അലി സഈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.