ലോക കരാട്ടേ ചാമ്പ്യൻഷിപ്; ജപ്പാൻ ചാമ്പ്യന്മാർ
text_fieldsദുബൈ: ആറു ദിവസമായി ദുബൈ ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ നടന്നുവന്ന ലോക കരാട്ടേ ചാമ്പ്യൻഷിപ്പിൽ ജപ്പാൻ ചാമ്പ്യൻപട്ടം കരസ്ഥമാക്കി.
ഇന്ത്യ, യു.എ.ഇ, ചൈന, ഫ്രാൻസ് അടക്കം 130 രാജ്യങ്ങളിൽ നിന്നുള്ള 2000ത്തോളം മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഈജിപ്തിനാണ് രണ്ടാം സ്ഥാനം. കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ പഠിതാക്കളും പരിശീലകരുമാണ് ലോകോത്തര മത്സരങ്ങളിൽ പങ്കെടുത്തത്.
ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ഇനത്തിൽ പ്രത്യേക മത്സരമുണ്ടായിരുന്നു. വീൽചെയർ കത്ത ഉൾപ്പെടെ എട്ടു വിഭാഗം മത്സരങ്ങളാണ് 'പാരാ കരാത്തെ ചാമ്പ്യൻഷിപ്പി'ൽ നടന്നത്. ഇന്ത്യയിൽനിന്ന് പങ്കെടുത്ത 20 മത്സരാർഥികൾക്കും ആദ്യ മൂന്ന് റൗണ്ടിനപ്പുറം കടക്കാനായില്ല.
മികച്ച പ്രകടനം കാഴ്ചവെച്ച യു.എ.ഇ ടീമിന് ഒരിനത്തിൽ രണ്ടാം സ്ഥാനം കൈവരിക്കാനായി. ലോക കരാട്ടേ ഫെഡറേഷൻ പ്രസിഡൻറ് അേൻറാണി എക്സ്പിനോസ്, വൈസ് പ്രസിഡൻറ് മേജർ ജനറൽ അബ്ദുറസാഖ് അൽ റസൂഖി, ചാമ്പ്യൻഷിപ് ചീഫ് ഓർഗനൈസർ ഫക്കറുദ്ദീൻ, ചെയർമാൻ ശമ്മാസ് മുഹമ്മദ് തുടങ്ങിയവർ ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.