വേൾഡ് മലയാളി കൗൺസിൽ കലോത്സവം: വിജയികളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം ആഗോളതലത്തിൽ നടത്തിയ ഓൺലൈൻ ഫാമിലി കലോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 48 ദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിൽ 120 ഇനങ്ങളിലായി പതിനായിരത്തോളം കലാപ്രതിഭകളാണ് മത്സരിച്ചത്. ആറു റീജിയനുകളിൽ നടന്ന മത്സരത്തിനൊടുവിൽ കൂടുതൽ പോയൻറ് നേടി ഖത്തർ പ്രൊവിൻസ് ഒന്നാം സ്ഥാനം നേടി. പങ്കാളിത്തം കൊണ്ട് ഒന്നാമതായവർക്കുള്ള ട്രോഫി ഒമാൻ പ്രൊവിൻസ് സ്വന്തമാക്കി.
കലാപ്രതിഭയായും കോണ്ടസ്റ്റ് പ്രതിഭയായും ഖത്തർ പ്രൊവിൻസിെൻറ മാർട്ടിൻ തോമസും കലാതിലകമായി ദുബൈ പ്രൊവിൻസിെൻറ സബീന തോമസും തിരഞ്ഞെടുക്കപ്പെട്ടു. മിഡിൽ ഈസ്റ്റ് റീജിയൻ യൂത്ത് ഫോറം പ്രസിഡൻറ് ഷിബു ഷാജഹാൻ, ജനറൽ സെക്രട്ടറി രേഷ്മ റെജി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങളാണ് പരിപാടിയുടെ വിജയമെന്ന് മിഡിൽ ഈസ്റ്റ് പ്രസിഡൻറ് ചാൾസ് പോൾ പറഞ്ഞു.
കൂടുതൽ പോയൻറ് നേടിയ മിഡിൽ ഈസ്റ്റ് റീജിയന് ഡോ. ഇ.സി. ജോർജ് സുദർശൻ, കൂടുതൽ പോയൻറ് നേടിയ ഖത്തർ പ്രോവിൻസിന് ഡോ. ബാബുപോൾ, കൂടുതൽ മത്സരാർഥികളെ പങ്കെടുപ്പിച്ച പ്രോവിൻസിന് ഡോ. ശ്രീധർ കാവിൽ എന്നിവർ ട്രോഫി സമ്മാനിച്ചു. േഗ്ലാബൽ ചെയർമാൻ ഡോ. എ.വി. അനൂപ്, അഡ്വൈസറി ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ, പ്രസിഡൻറ് ജോണി കുരുവിള, വൈസ് പ്രസിഡൻറ് ടി.പി. വിജയൻ, സെക്രട്ടറി ജനറൽ സി.യു. മത്തായി, ഗ്ലോബൽ യൂത്ത് ഫോറം ചീഫ് പേട്രൺ ബേബി മാത്യൂ സോമതീരം, അമേരിക്ക റീജിയൻ അഡ്‌ഹോക് ചെയർമാനും ന്യൂസ് ചീഫ് കോഒാഡിനേറ്ററുമായ ഹരി നമ്പൂതിരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.