ഭാരവാഹികൾ ചുമതലയേറ്റു
text_fieldsദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസിന്റെ 2023-25ലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു.ചെയർമാൻ സുധീർ സുബ്രഹ്മണ്യം, പ്രസിഡന്റ് ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ അരുൺ ബാബു ജോർജ്, വൈസ് പ്രസിഡന്റുമാരായി രാജു തേവർമഠം (അഡ്മിൻ), വി.എസ്. ബിജുകുമാർ (മെംബർഷിപ്), ജോൺ ഷാരി (ഓർഗനൈസേഷൻ), വൈസ് ചെയർമാന്മാരായി രാജേഷ് കുറുപ്പ് (ആർട്സ് ആൻഡ് കൾചറൽ), ജേക്കബ് കണ്ടെത്തിൽ (പ്രോജക്ട്സ്), വൈസ് ചെയർപേഴ്സൻ അഡ്വ. ഗിരിജ, ജോയന്റ് സെക്രട്ടറിമാരായി അരുൺ ജോസ്, ലക്ഷ്മി ലാൽ, ജോയന്റ് ട്രഷറർ അൽഫോൻസ്, അഡ്വൈസറി ബോർഡ് അംഗങ്ങളായി തോമസ് ജോസഫ്, ജൂഡിൻ ഫെർണാണ്ടസ്, വനിത വിഭാഗം പ്രസിഡന്റ് റാണി സുധീർ, സെക്രട്ടറി ടെസ്സി, ട്രഷറർ ഫെബിൻ, യൂത്ത് വിങ് പ്രസിഡന്റ് അലൻ തോമസ്, സെക്രട്ടറി രോഹിത്, ട്രഷറർ സച്ചിൻ സഞ്ജീവ് എന്നിവരാണ് ചുമതലയേറ്റത്. ചടങ്ങിൽ ഗ്ലോബൽ വി.പി. മിഡിലീസ്റ്റ് ചുമതലയുള്ള ഷാഹുൽ ഹമീദ്, എസ്തർ ഐസക് എന്നിവർ മുഖ്യാതിഥികളായിരുന്നു. പുതിയ ചെയർമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.