ലോക പൊലീസ് ഉച്ചകോടി; ശൈഖ് ഹംദാൻ സന്ദർശിച്ചു
text_fieldsദുബൈ: ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടി സന്ദർശിക്കാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എത്തി. വിവിധ സെഷനുകളിൽ പങ്കെടുത്ത അദ്ദേഹം പ്രദർശനങ്ങൾ വീക്ഷിച്ചു.
പൊലീസ് മേഖലയിലെ നൂതനാശയങ്ങൾ അവതരിപ്പിക്കുന്നതിലും സുരക്ഷാസേവനങ്ങളുടെ ഭാവി പര്യവേക്ഷണം ചെയ്യുന്നതിലും അഭിമാനിക്കുന്നതായി ശൈഖ് ഹംദാൻ പറഞ്ഞു. കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള ആഗോളശ്രമങ്ങളെ പിന്തുണക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
50 രാജ്യങ്ങളിലെ 51 പൊലീസ് മേധാവികളാണ് പൊലീസ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ആറ് കോൺഫറൻസുകളിലായി ലോകപ്രശസ്തരായ പ്രഭാഷകർ സംസാരിക്കും. കുറ്റകൃത്യം തടയൽ, ലഹരിമരുന്ന് തടയൽ, ഫോറൻസിക് സയൻസ്, ഡ്രോൺ തുടങ്ങിയ വിഷയങ്ങളെല്ലാം ചർച്ചയിൽ വരും. 230 വിദഗ്ധ പ്രഭാഷകർ പങ്കെടുക്കുന്നുണ്ട്. 250ഓളം സ്ഥാപനങ്ങളുടെ എക്സിബിഷനുമുണ്ട്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി വ്യാഴാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.