വേൾഡ് സ്കിൽസ് അബൂദബിയിൽ പങ്കുചേരാൻ ആവേശകരമായ പ്രതികരണം
text_fieldsഅബൂദബി: ലോകത്തെ ഏറ്റവും വലിയ തൊഴിൽ പരിചയ മത്സര പരിപാടിയായ വേൾഡ് സ്കിൽസ് അബൂദബിയിൽ പങ്കുചേരാൻ യു.എ.ഇയിൽ നിന്ന് ഇതിനകം പേരു നൽകിയത് അരലക്ഷം കുട്ടികൾ. 70 രാജ്യങ്ങളിൽ നിന്ന് വിദ്യാർഥികൾ 51ഇനം മത്സരങ്ങളിലാണ് പെങ്കടുക്കുക. മീന മേഖല ആദ്യമായാണ് വേൾഡ് സ്കിൽസിന് വേദിയാവുന്നത്. ഒക്ടോബറിൽ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലാണ് പരിപാടി അരങ്ങേറുക. മത്സരങ്ങൾ, പ്രദർശനങ്ങൾ, സാേങ്കതിക^തൊഴിൽ വിദ്യാഭ്യാസ പ്രദർശനം, മാർഗ നിർദേശ പ്രഭാഷണങ്ങൾ എന്നിവയും ഇതിനൊപ്പം നടക്കും.
യു.എ.ഇയിലെ കുട്ടികൾ പ്രകടിപ്പിക്കുന്ന മികച്ച പ്രതികരണം തൊഴിൽ, സാേങ്കതിക തൊഴിൽ മേഖലയിൽ വരും തലമുറ പുലർത്തുന്ന വർധിത താൽപര്യത്തിെൻറ ലക്ഷണമാണെന്ന് വേൾഡ് സ്കിൽസ് അബൂദബി വക്താവ് ഫഹർ അൽ സുവൈദി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തിന് സഹായകമാവും. മെക്കാട്രോണിക്സ് (മെക്കാനിക്കൽ^ഇലക്ട്രോണിക് സാേങ്കതിക വിദ്യകൾ), ഫാഷൻ ടെകനോളജി, പാചകം,ഗാർഡനിങ് തുടങ്ങി വ്യത്യസ്ത മേഖലയിൽ മികവ് പുലർത്തുന്ന ആഗോള യുവ പ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരക്കുക.
ജൂലൈ 15ന് െഎക്യരാഷ്ട്ര സഭാ ലോക യുവ ശേഷി ദിനാചരണ പരിപാടിയോടനുബന്ധിച്ച് കൂടുതൽ ബോധവത്കരണവും രജിസ്ട്രേഷനും സംഘടിപ്പിക്കും.
രണ്ടു വർഷം കൂടുേമ്പാൾ അരങ്ങേറുന്ന വേൾഡ് സ്കിൽസിെൻറ 44ാം പതിപ്പാണ് അബൂദബിയിൽ നടക്കാനിരിക്കുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെ. സുപ്രിം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ രക്ഷകർതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് ഒരു ലക്ഷം പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.