ലോക അധ്യാപക ദിനം: അധ്യാപകർക്ക് യു.എ.ഇ പ്രസിഡന്‍റിന്‍റെ സ്നേഹാദരം
text_fieldsഅബൂദബി: രാജ്യ വികസനത്തിന് അടിത്തറപാകുന്ന സംഭാവനകള്‍ അര്‍പ്പിക്കുന്ന അധ്യാപകരെ ലോക അധ്യാപക ദിനത്തില്‍ പ്രശംസിച്ച് യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹിയാന്‍. വിദ്യാഭ്യാസ സംവിധാനത്തിന്‍റെ അടിക്കല്ലാണ് പ്രതിബദ്ധതയുള്ള അധ്യാപകരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യവികസനത്തിന് ഉതകുന്ന ഭാവിതലമുറയെ വഴികാട്ടിയും പരുവപ്പെടുത്തിയെടുക്കുകയും ചെയ്യുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന സുപ്രധാന പങ്ക് തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ലോക അധ്യാപക ദിനത്തില്‍ വിദ്യാഭ്യാസ രംഗത്തെ പ്രഫഷനലുകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യു.എ.ഇയുടെ വളര്‍ച്ചക്ക് ആവശ്യമായ പുതുതലമുറയെ പരുവപ്പെടുത്തുന്നതിന് വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപമിറക്കുന്നത് തുടരുമെന്നും പ്രസിഡന്‍റ് ആവര്‍ത്തിച്ചു. വരുന്ന 20 വര്‍ഷത്തേക്ക് രാജ്യ വികസനത്തിലും സംസ്‌കാരത്തിലും രാജ്യങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നത് നിര്‍ണയിക്കുക വിദ്യാഭ്യാസമായിരിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം നിക്ഷേപിക്കുന്നതിന് ഒരു പരിധിയുമില്ല. അവരെ നേര്‍വഴി കാട്ടുന്നതിനും പരുവപ്പെടുത്തിയെടുക്കുന്നതിനും നിര്‍ണായകമാണെന്നും പ്രസിഡന്‍റ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.