Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുവത്വത്തിന്‍റെ ആഘോഷം

യുവത്വത്തിന്‍റെ ആഘോഷം

text_fields
bookmark_border
ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം
cancel
camera_alt

ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം

ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം

(ദുബൈ കിരീടാവകാശി, എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാൻ)

പരിമിതികളുടെ ലോകത്തിനപ്പുറവും ചിന്തിക്കാൻ കഴിവുള്ളവരാണ്​ നമ്മുടെ യുവ തലമുറ. വെല്ലുവിളികളെ നേരിടാൻ അവരുടെ നവീന ആശയങ്ങളും പരിഹാര നിർദേശങ്ങളും ​ഉപകരിക്കും. യുവജനതയുടെ കഴിവിൽ തികഞ്ഞ ആത്​മവിശ്വാസമുണ്ട്​. നമ്മുടെ സ്വപ്​ന പദ്ധതികൾ ലോകത്തിന്​ മുന്നി​ൽ എത്തിക്കാനും അവയുടെ ആഗോള നായകത്വം വഹിക്കാനും യുവത്വങ്ങൾക്ക്​​ കഴിയും.

അദീപ്​ അഹമദ്​

(മാനേജിങ്​ ഡയറക്​ടർ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്​സ്​)


ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലമാണ് യൗവ്വനം. ശാരീരികമായി മാത്രമല്ല, മാനസീകമായും യുവത്വം സൂക്ഷിക്കേണ്ടതി​െൻറ ആവശ്യകത ഏറ്റവുമധികം മനസിലാക്കിയ കാലത്തിലൂടെയാണ്​ നാം കടന്നുപോകുന്നത്​. പ്രതിസന്ധികളിൽ വീണുപോവാതിരിക്കാനും കുതിച്ചുയരാനും ഇത്​ സഹായിക്കും. ലോകത്തിന്​ പോസിറ്റീവ്​ എനർജി പകർന്നു നൽകാൻ യുവജനങ്ങളേക്കാൾ കഴിവുള്ള ആരുണ്ട്​. പുതിയ ലോകത്തെ കുറിച്ച്​ചിന്തിക്കുകയും അവസരങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യണം.

അലീഷ മൂപ്പൻ

ഡെപ്യൂട്ടി മാനേജിങ്​ ഡയറക്​ടർ, ആസ്​റ്റർ ഡി.എം ഹെൽത്ത്​കെയർ (ലോക സാമ്പത്തീക ഫോറം യങ്​ ​​േഗ്ലാബൽ ലീഡർ)


ലോകം അനിശ്​ചിതാവസ്​ഥയിലൂടെയാണ്​ കടന്നുപോകുന്നത്​. സാമ്പത്തീക ഞെരുക്കവും കാലാവസ്​ഥ വ്യതിയാനവും പരിസ്​ഥിതി പ്രശ്നങ്ങളും തീർത്ത പ്രതിസന്ധികൾ നമ്മുടെ തലമുറയെ ചെറുതല്ലാതെ ബാധിച്ചിട്ടുണ്ട്​. ഈ പ്രതിസന്ധികളെ മറികടക്കാൻ ലോകത്തിന്​ പുതിയ കാഴ്​ചപാടുകളും ദീർഘദർശ​നത്തോടെയുള്ള നടപടികളും ആവശ്യമാണ്​, പ്രത്യേകിച്ച്​ യുവതലമുറക്ക്​. ലോകം ഇതിന്​ മുൻപ്​ ഇത​ുപോലൊരു പ്രതിസന്ധി നേരിട്ടിട്ടില്ല. അതുകൊണ്ട്​ തന്നെ, പുതിയ പ്രശ്​നങ്ങൾക്ക്​ പഴയ പരിഹാരങ്ങളല്ല ആവശ്യം. പുതിയ കാഴ്​ചപ്പാടുകളും ദർശനങ്ങളും പദ്ധതികളുമാണ്​ വേണ്ടത്​. കൂട്ടായ ലോകം കെട്ടിപ്പടുക്കുന്നതിന് ക്രിയാത്മകമായ മനസും നവീന ആശയങ്ങളുമുള്ള യുവമനസുകളും നേതാക്കളും ഉയർന്നുവരണം. മറ്റുള്ളവരെ സ്വാധീനിക്കുന്ന ചിന്തകളും ആശയങ്ങളും മനസുമാണ്​ സുസ്​ഥിരതയുള്ള ലോകത്തിന്​​ ആവശ്യം. ഇതാണ്​ നമ്മുടെ കരുത്തും. നല്ലൊരു നാളേക്കായി നമുക്ക്​ കൈകോർക്കാം.

ഡോ. ഷംഷീർ വയലിൽ

(ചെയർമാൻ ആൻഡ്​ മാനേജിങ്​ ഡയറക്ടർ, വി.പി.എസ് ഹെൽത്ത്കെയർ)


ദാവോസിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന ലോകസാമ്പത്തിക ഫോറത്തിൽ ലോകനേതാക്കൾക്ക് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഇടിമുഴക്കംപോലെ മുന്നറിയിപ്പ് നൽകിയത് ഗ്രെറ്റ തുൻബെർഗ് എന്ന പതിനേഴുകാരിയായിരുന്നു. സ്വീഡനിൽ നിന്നുള്ള ആ പെൺകുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ യുവതലമുറ ലോകത്തെ നയിക്കാൻ കരുത്തുറ്റ വീക്ഷണങ്ങളോടെ സജ്ജരാകുന്നുവെന്നാണ് എനിക്ക് തോന്നിയത്. പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ യുവാക്കളുടെ ഇടപെടൽ വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇത്തവണത്തെ യുവജനദിനാചരണം ഏറെ പ്രസക്തമാണ്. കോവിഡ് പോലുള്ള മഹാമാരികളെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കുകയെന്ന വലിയ ദൗത്യമുണ്ട്​ ലോകത്തിനു മുന്നിൽ. മുമ്പത്തേക്കാളും കരുത്തോടെയും ഐക്യത്തോടെയും ഈ വെല്ലുവിളികളെ നേരിടേണ്ടിവരുമ്പോൾ അതിനു കൃത്യമായ ദിശാബോധം നൽകാനാവുക ലോകത്തെ യുവതയ്ക്കാണ്. യുവാക്കൾ കടന്നു വരുമ്പോൾ സംവിധാനങ്ങൾ കൂടുതൽ നീതിയുക്തവും സുതാര്യവുമാകും. ജനാധിപത്യത്തിലെ പിഴവുകൾ നികത്തപ്പെടും. അർത്ഥവത്തായ യുവ പങ്കാളിത്തത്തിലൂടെ ഐക്യത്തോടെയുള്ള ആഗോള ഇടപെടൽ രൂപവത്​കരിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിടട്ടെ ഇത്തവണത്തെ യുവജന ദിനം.

ഷംലാൽ അഹ്​മദ്​

(മാനേജിങ്​ ഡയറക്​ടർ, ഇൻറർനാഷനൽ ഓപറേഷൻസ്​, മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​)


ലോകത്തിലെ മറ്റേത് രാജ്യത്തേക്കാളും കൂടുതൽ യുവാക്കളുള്ളത് ഇന്ത്യയിലാണ്. ശരിയായ അവസരങ്ങൾ നൽകിയാൽ ഇവർ ഭാവിയിലെ ഇന്ത്യയുടെ വളർച്ചക്കും ആഗോളതലത്തിൽ ഇന്ത്യയുടെ ആധിപത്യത്തിനും ആർജ്ജവം പകരും. ജോലിയായാലും സംരംഭമായാലും നിങ്ങളുടെ ലക്ഷ്യം നേടാൻ ഒരുങ്ങുന്നതിന് മുമ്പ് അതിന് ആവശ്യമായ യോഗ്യതകൾ മനസ്സിലാക്കി തയാറെടുപ്പുകൾ നടത്തി സ്വയം സജ്ജരാകുക എന്നതാണ് യുവാക്കൾക്ക് നൽകാനുള്ള ഉപദേശം. നിങ്ങൾ തയാറായി കഴിഞ്ഞാൽ ചെയ്യുന്ന കാര്യത്തിൽ 100 ശതമാനം ആത്മസമർപ്പണം നടത്തുക. എത്ര നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടായാലും പിന്തിരിയാതിരിക്കുക. ഏറ്റവും മികച്ച അനുഭവങ്ങളും മോശം സാഹചര്യങ്ങളും നേരിടാൻ തയാറെടുക്കുക. ഒരിക്കലും പരാജയങ്ങളോ നിരാശകളോ നിങ്ങളുടെ കഴിവില്ലായ്മയായി കരുതരുത്. അവയിൽ നിന്ന് പഠിച്ച് വിജയത്തിനായി പരിശ്രമിക്കുക.

യാസീൻ ഹസൻ

(മാനേജിങ്​ ഡയറക്​ടർ ആൻഡ്​ സി.ഇ.ഒ, സി ആൻഡ്​ എച്ച്​ ​േഗ്ലാബൽ, ദുബൈ)


യുവതയിലാണ് ഒരു രാജ്യത്തി​െൻറ ഭാവി. പ്രത്യേകിച്ചും ഇന്നത്തെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തില്‍. വേണ്ട രീതിയില്‍ നമ്മുടെ യുവതയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്. യുവതയിലും അത്തരത്തിലുള്ള ഒരു തുടക്കം കാണുന്നില്ല. ഇന്ത്യയില്‍ ജനസംഖ്യയുടെ 34.33 ശതമാനം യുവ ജനങ്ങളാണ്. തലനരയ്ക്കാത്തവര്‍ മാത്രമല്ല യുവാവെന്ന് ടി.എസ് തിരുമുമ്പ് കവിതയിലൂടെ എത്രയോ കാലം മുമ്പ് എഴുതി. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് യുവജന സമ്പത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. പിന്നെയെന്തു World Youth Dayകൊണ്ടാണ് നാം ഇപ്പോഴും മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ജീവിക്കേണ്ടി വരുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കൈവിലങ്ങില്ലാത്ത മനസ്സാണ് യുവത്വത്തിനുള്ളത്. പിന്തുണ നല്‍കി ചേര്‍ത്തുപിടിച്ചാല്‍ നമ്മുടെ യുവതക്ക് ലോകത്തെ തന്നെ പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യം ഉറ്റുനോക്കുന്നത് യുവതയെയാണ്. ഊർജ്ജസ്വലരായ ചെറുപ്പക്കാർക്ക് മാത്രമേ ഈ ഘട്ടത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയൂ.

ഫൈസൽ ഹാരിസ്​

(എക്​സിക്യൂട്ടീവ്​ ഡയറക്​ടർ, ബിസ്​മി ഗ്രൂപ്പ്​, യു.എ.ഇ)


അർപണ മനോഭാവമുള്ള യുവതലമുറക്ക്​ അവസരങ്ങളുടെ കലവറയൊരുക്കുന്നുണ്ട്​ പുതുലോകം. ജയവും തോൽവിയും നേട്ടവും കോട്ടവുമെല്ലാം ​ഡിക്​ഷ്​നറിയിലെ ചില വാക്കുകൾ മാത്രമാണ്​. നാം എത്രത്തോളം പരിശ്രമിച്ചു​ എന്നതിലാണ്​ കാര്യം. 100 ശതമാനം അർപണ ബോധ​ത്തോടെയുള്ള പരിശ്രമവും പ്രസരിപ്പുമാണ്​​ യുവത്വത്തിന് ആവശ്യം. ഇതി​െൻറ ഫലം എന്തുമാവ​ട്ടെ, നമ്മുടെ പ്രവൃത്തിയിൽ സന്തുഷ്​ടരാണെങ്കിൽ നാം ജയിച്ചു കഴിഞ്ഞു. തോൽവി ഭയന്ന് പിൻമാറിയാൽ നഷ്​ടമാകുന്നത്​ ആത്​മവിശ്വാസമായിരിക്കും. എല്ലാത്തിലുമുപരി, കഠിനമായി പരിശ്രമിച്ചാൽ ഫലം ഉണ്ടാകുമെന്ന വിശ്വാസം മനസിലുണ്ടാവണം. ലക്ഷ്യത്തിലേക്ക്​ ദൃഡ നിശ്​ചയത്തോടെ മുന്നേറണം. ലക്ഷ്യ​ത്തിലെത്താൻ കഴിയുമോ ഇല്ലയോ എന്നത്​ വിഷയമേയല്ല​. അതിനാ​യി പരിശ്രമിക്കുക എന്നതാണ്​ മുഖ്യം. ഇക്കാര്യത്തിൽ നമുക്ക്​ മുന്നേ നടന്നുപോയ സംരംഭകരെയും മുതിർന്നവരെയും മാതൃകയാക്കാം. അവരിൽ നിന്ന്​ പഠിക്കാൻ ഏറെയുണ്ട്​. നെഗറ്റീവ്​ ചിന്തകളെ മാറ്റി നിർത്തി പോസിറ്റീവ്​ എനർജി കൈവരിച്ചാൽ അവസരങ്ങൾ നമ്മെ തേടിവരും. അതിനെ വ​രവേൽക്കാൻ എപ്പോഴും തയാറായിരിക്കണം. ഓരോ ചുവടും മ​ുന്നോട്ടാവ​ട്ടെ.

ഷാനവാസ്​ കടവിൽ

(സി.ഇ.ഒ, freshtohome.com)


കോവിഡിനെ പ്രതിസന്ധിയായി കാണുന്നതിന്​ പകരം അവസരമായി ഉപയോഗപ്പെടുത്തണം. പ്രതിസന്ധികൾ നേരിട​ു​േമ്പാഴാണ്​ പുതിയ അവസരങ്ങളും ആശയങ്ങളും സൃഷ്​ടിക്കപ്പെടുന്നത്​. പഴയ ആശയങ്ങളുടെ പുതിയ വേർഷൻ ഉടലെടുക്കുന്നതും ഈ സന്ദർഭത്തിലാണ്​​. ഈ സമയത്ത്​ ക്രിയാത്​മകമായി ചിന്തിച്ചാൽ യുവാക്കൾക്ക്​ മുന്നിൽ വലിയ അവസരങ്ങൾ തുറക്കപ്പെടും​. പരമ്പരാഗത ബിസിനസുകൾക്ക്​ തിരിച്ചടി നേരിടു​േമ്പാൾ അവയിൽ പുതിയ പരീക്ഷണങ്ങൾ നടപ്പാക്കണം. ഹോം ഡെലിവറി പോലുള്ളവയുടെ പുതിയ സാധ്യതകൾ മുതലെടുക്കണം. ഭാവിയെ നിയന്ത്രിക്കാൻ പോകുന്നത്​ ടെലി മെഡിസിൻ, ഓൺലൈൻ വിദ്യാഭ്യാസം പോലുള്ളവയാണ്​. ഇത്തരം തിരിച്ചറിവിലൂടെ ലോകത്തി​െൻറ തിരിച്ചുവരവിനായി യുവജനത പ്രാപ്​തരാകണം.

മീര നന്ദൻ

(ചലച്ചിത്ര താരം)


ഏത്​ പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ഇഛാശക്​തിയും ദൃശനിശ്​ചയവും ആത്​മവിശ്വാസവുമാണ്​ യുവ തലമുറക്ക്​ വേണ്ടത്​. എന്തിനെയും പോസിറ്റീവായി കാണാനുള്ള മനസ്​ തന്നെയാണ്​ നമുക്കാവശ്യം. നെഗറ്റീവ്​ ചിന്തകളെ പടിക്കുപുറത്തു നിർത്തുക. ഈ സമയവും കടന്നു പോകും.

ബാസിൽ ഹമീദ്​

(യു.എ.ഇ ദേശീയ ക്രിക്കറ്റ്​ താരം)


ഉചിതമായ തെരഞ്ഞെടുപ്പുകൾ നടത്താൻ ഏറ്റവും കഴിവുള്ളത്​ യുവജനങ്ങൾക്കാണ്​. ഈ തെരഞ്ഞെടുപ്പുകളാണ്​ ഭാവിയെ നിർണായകമാക്കുന്നത്​. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട യുവത്വം ക്രിയാത്​മകമായി​ ഉപയോഗിക്കുകയും ആത്​മാർഥമായി പരിശ്രമിക്കുകയും ചെയ്​താൽ ഭാവിയിൽ ഫലം കാണുമെന്നുറപ്പ്​.

റിസ്​വാൻ റഊഫ്​

(യു.എ.ഇ ദേശീയ ക്രിക്കറ്റ്​ താരം)


നമ്മെ കരുത്തരാക്കാനുള്ള പ്രകൃതിയുടെ മാർഗങ്ങളാണ്​ ബുദ്ധിമുട്ടും പ്രതിസന്ധികളും. ഇവക്ക്​ മുന്നിൽ വീണുപോകരുത്​. ഇത്​ ജീവിതത്തി​െൻറ അവസാനമല്ല എന്നുള്ള ചിന്തയാണ്​ ആവശ്യം. ഏത്​ പ്രതിസന്ധിയിലൂടെയാണ്​ പോകുന്നതെങ്കിലും അത്​ മറികടക്കുമെന്ന ആത്​മവിശ്വാസം ഉണ്ടാവണം. വരാനിരിക്കുന്ന നല്ല ദിവസങ്ങ​ളിലേക്കുള്ള ചവിട്ടുപടിയാണ്​ പ്രതിസന്ധികൾ. നല്ലനാളേക്കായി കാത്തിരിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്​താൽ ഭാവി മനോഹരമാകുക തന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Youth Day
Next Story