ലോകത്തിലെ ഏറ്റവും വലിയ അക്വഫെർ സ്റ്റോറേജ് ദുബൈയിൽ
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ അക്വഫെർ സ്റ്റോറേജ് ആൻഡ് റിക്കവറി (എ.എസ്.ആർ) ദുബൈയിൽ ഒരുങ്ങുന്നു. 6000 ദശലക്ഷം ഇംപീരിയൽ ഗാലൻ ജലം സംഭരിച്ചുവെക്കാൻ ശേഷിയുള്ള ഈ ഭീമൻ 'ജലസംഭരണി'യുടെ ആദ്യ ഘട്ടം പൂർത്തിയായി. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയാണ് (ദീവ) നിർമിക്കുന്നത്. ഉപ്പുവെള്ളം ശുദ്ധീകരിച്ച് ശേഖരിച്ചുവെക്കുന്ന സംവിധാനമാണിത്. ഭൂമിക്കടിയിലാണ് ഇത് നിർമിക്കുന്നത്.
2025ഓടെ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ ഉപകാരപ്പെടുന്ന രീതിയിലാണ് ഇതിന്‍റെ സംവിധാനം. വെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാനും ഇതിനു കഴിയും. പദ്ധതി യാഥാർഥ്യമാകുന്നതോടെ 2025ൽ ദുബൈയുടെ ജലസംഭരണശേഷി 7212 ദശലക്ഷം ഇംപീരിയൽ ഗാലനായി (എം.ഐ.ജി.ഡി) ഉയരും. നിലവിൽ 822 ദശലക്ഷം ഇംപീരിയൽ ഗാലനാണ് ശേഷി. നിലവിൽ 490 എം.ഐ.ജി.ഡിയാണ് ദീവ ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നത്. 2030ഓടെ ഇത് 730 എം.ഐ.ജി.ഡിയായി ഉയർത്താനാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.