ലോകത്തിലെ ഏറ്റവും വലിയ ‘ബലൂൺ’ പാർക്ക് ദുബൈയിൽ
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഊതിവീർപ്പിക്കുന്ന പാർക്ക് ദുബൈയിൽ. ദുബൈ പാർക്സ് ആൻഡ് റിസോർട്ടിന്റെ ഭാഗമായി പുതുതായി തുറന്ന ജംപെക്സ് ഇൻഫ്ലാറ്റബിൾ പാർക്കാണ് റെക്കോഡിട്ടത്. 1262 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്ക് യു.എസിലെ ബിഗ് ബൗൺസ് പാർക്കിന്റെ 1000 ചതുരശ്ര മീറ്റർ എന്ന റെക്കോഡാണ് മറികടന്നത്. ഗിന്നസ് അധികൃതർ എത്തി റെക്കോഡ് സ്ഥിരീകരിച്ചു.
പുതിയ പാർക്കിന് ഒരേസമയം 400 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. കുട്ടികൾക്ക് ഉല്ലസിക്കാൻ 15 മേഖലകളായി തിരിച്ചിരിക്കുന്നു. ബാസ്ക്കറ്റ്ബാൾ കോർട്ട്, ഒബ്സ്റ്റക്കിൾ കോഴ്സ്, ഫൺ ബാൾ ഫീൽഡ്, ക്ലൈമ്പിങ് മതിലുകൾ എന്നിവ ഈ പാർക്കിലുണ്ട്. സാധാരണ പാർക്കുകളിൽനിന്ന് വ്യത്യസ്തമായി ബലൂൺ പോലുള്ള വസ്തു ഉപയോഗിച്ചാണ് പാർക്കിലെ ഓരോ റൈഡുകളും നിർമിച്ചിരിക്കുന്നത്. മണിക്കൂറിന് 60 ദിർഹം മുതലാണ് പ്രവേശന നിരക്ക്. നാലുപേർ അടങ്ങുന്ന കുടുംബത്തിന് 180 ദിർഹമാണ് നിരക്ക്. ഗിന്നസ് അധികൃതരിൽനിന്ന് പാർക്ക് മാനേജ്മെന്റ് ടീം റെക്കോഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ദിനോ മാനിയ എന്ന പേരിൽ ദിനോസർ പരേഡ് തുടങ്ങിയതിന് പിന്നാലെയാണ് പാർക്സ് ആൻഡ് റിസോർട്ടിൽ ‘ബലൂൺ’ പാർക്കും തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.