ലോകത്തെ ഏറ്റവും വലിയ സൗരോർജ പാർക്: നാലാംഘട്ടം നിർമാണം പുരോഗമിക്കുന്നു
text_fieldsദുബൈ: 3,20,000 വീടുകൾക്ക് വൈദ്യുതോർജം പ്രദാനം ചെയ്യുന്ന ദുബൈയിലെ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം സോളാർ പാർക്കിെൻറ നാലാംഘട്ട പ്രവർത്തനം പുരോഗമിക്കുന്നു. 950 മെഗാവാട്ട് പദ്ധതിയുടെ നാലാം ഘട്ടത്തിെൻറ പുരോഗതി പരിശോധിക്കുന്നതിനായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സയീദ് മുഹമ്മദ് അൽ തായർ സന്ദർശനം നടത്തി. നാലാം ഘട്ടത്തിൽ 15.78 ബില്യൻ ദിർഹം വരെ നിക്ഷേപമുള്ള ഇൻഡിപെൻഡൻറ് പവർ പ്രൊഡ്യൂസർ (ഐ.പി.പി) മോഡലാണ് പ്രയോജനപ്പെടുത്തുന്നത്. നാലാംഘട്ടത്തിലെ സന്ദർശക കേന്ദ്രത്തിെൻറ നിർമാണ പുരോഗതിയും അൽ തായർ അവലോകനം ചെയ്തു. ആഗോളതലത്തിൽ ഏറ്റവും വലിയ കോൺസെൻട്രേറ്റഡ് സോളാർ പവർ (സി.എസ്.പി) പദ്ധതിയാണിത്. ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ ടവറും ഈ പദ്ധതിയുടെ ഭാഗമാണ്. 264 മീറ്ററാണ് ഇതിെൻറ ഉയരം.
നൂർ എനർജി -1 എക്സിക്യൂട്ടിവ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് അൽ മുഹൈദിബ് പദ്ധതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. തന്ത്രപരമായ പദ്ധതിയുടെ നിർമാണ പുരോഗതിയും തുടർച്ചയും സന്ദർശനത്തിൽ ചർച്ചയായി. സോളാർ ടവറിെൻറ പുരോഗതി 87 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. സൗരോർജ ടവറിെൻറ കോൺക്രീറ്റ് ഭാഗം ഇപ്പോൾ 222 മീറ്റർ ഉയരത്തിൽ പൂർത്തിയായിക്കഴിഞ്ഞു.
സി.എസ്.പി പ്ലാൻറിെൻറ കേന്ദ്രവും പ്രധാനപ്പെട്ട ഭാഗവുമാണ് എം.എസ്.ആർ. ഇത് സൗരവികിരണം സ്വീകരിച്ച് താപോർജമാക്കി മാറ്റുന്നു.മൊത്തത്തിലുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിെൻറ 82.7 ശതമാനം വരെ പൂർത്തിയായി. ഇതിൽ സോളാർ പവർ ടവർ, പാരാബോളിക് ബേസിൻ കോംപ്ലക്സ്, ഫോട്ടോവോൾട്ടെയ്ക്ക് സോളാർ പാനലുകൾ എന്നിവ ഉൾപ്പെടുന്നു. 950 മെഗാവാട്ടാണ് നാലാംഘട്ടത്തിെൻറ ശേഷി. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് നാലാംഘട്ടം.
ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ ടവറും ഈ പദ്ധതിയുടെ ഭാഗമാണ്. 264 മീറ്ററാണ് ഇതിെൻറ ഉയരം. 2030 ഓടെ 5000 മെഗാവാട്ട് സൗരോർജമാണ് മുഹമ്മദ് ബിൻ റാശിദ് സോളാർ പാർക്കിൽനിന്ന് ലക്ഷ്യമിടുന്നത്.നാലാം ഘട്ടത്തിൽ ഏകദേശം 320,000 വസതികൾക്ക് ശുദ്ധമായ ഉൗർജം നൽകുന്നതിനും പ്രതിവർഷം 1.6 ദശലക്ഷം ടൺ കാർബൺ കുറക്കുന്നതിനും സോളാർ പാർക്ക് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.