എഴുത്തുകാർ മനുഷ്യത്വവിരുദ്ധതയെ ചോദ്യംചെയ്യണം -എ.ടി. ഷാജഹാൻ
text_fieldsഷാർജ: തനിക്കുമുന്നിലുള്ള മനുഷ്യത്വവിരുദ്ധതയെ ചോദ്യംചെയ്യുന്ന എഴുത്തുകളാണ് സമൂഹത്തിന് ആവശ്യമെന്ന് സാംസ്കാരിക പ്രവർത്തകൻ എ.ടി. ഷാജഹാൻ പറഞ്ഞു. ജനത കൾചറൽ സെന്റർ നടത്തിയ ഇ.കെ. ദിനേശന്റെ ഇന്ത്യ@75 ഗാന്ധിജി, അംബേദ്കർ, ലോഹ്യ എന്ന പുസ്തകത്തെ മുൻനിർത്തി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ടെന്നിസൻ ചേന്നപ്പിള്ളി സ്വാഗതം പറഞ്ഞു. ടി.ജെ. ബാബു അധ്യക്ഷത വഹിച്ചു. പുസ്തകത്തിൽ അവതരിപ്പിച്ച ഗാന്ധിജി, അംബേദ്കർ, ലോഹ്യ എന്നിവരുടെ ആശയങ്ങൾ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ബദൽ രാഷ്ട്രീയത്തിന്റെ സൂചകങ്ങളാണെന്ന് സംവാദത്തിൽ പങ്കെടുത്ത അൻവർ നഹ, ഉഷ ഷിനോജ്, അനിൽ ശിവ, അബുലൈസ് എടപ്പാൾ, പ്രജീഷ് ബാലുശ്ശേരി, അസി, സി.പി. അനിൽകുമാർ, നവാസ് പുത്തൻപള്ളി, ബഷീർ മുളിവയൽ തുടങ്ങിയവർ അഭിപ്രായപ്പെട്ടു. ഇ.കെ. ദിനേശൻ മറുപടി പറഞ്ഞു. സുനിൽ പാറേമ്മൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.