എഴുത്തും വായനയും മാനുഷിക മൂല്യങ്ങൾ വളർത്താൻ അനിവാര്യം –മുനവറലി തങ്ങൾ
text_fieldsദുബൈ: തലമുറയുടെ നന്മകൾ വർധിപ്പിക്കാനും മാനുഷിക മൂല്യങ്ങൾ വളർത്താനും എഴുത്തും വായനയും അനിവാര്യമാണെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വായനവർഷം പ്രസക്തമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഹനീഫ് എം. കൽമാട്ട രചിച്ച 'അബ്റക്കരികിൽ' എന്ന 50 കവിതകളുടെ സമാഹാരത്തിെൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തും വായനയും മാനുഷിക മൂല്യങ്ങൾ വളർത്താൻ അനിവാര്യം –മുനവറലി തങ്ങൾയു.എ.ഇ 50ാം ദേശീയ ദിനാഘോഷങ്ങളുടെ വേളയിൽ 50 കവിതകളുടെ സമാഹാരം ഈ രാജ്യത്തോടുള്ള കൂറും സ്നേഹോപഹാരവുമാണെന്ന് ഹനീഫ് കൽമാട്ട പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. പി.കെ. അൻവർ നഹ, ഹുസൈനാർ ഹാജി എടച്ചാക്കൈ, മുസ്തഫ തിരൂർ, അഡ്വ. ഗസാലി, അഷ്റഫ് കൊടുങ്ങല്ലൂർ, മുസ്തഫ വേങ്ങര, ഹനീഫ് കൽമട്ട, അഫ്സൽ മെട്ടമ്മൽ, റഷീദ് ഹാജി കല്ലിങ്ങൽ, സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മിഹ്സിൻ തളങ്ങര, കെ.പി. അബ്ബാസ് കളനാട്, ഡോ. ഇസ്മായിൽ, ഇബ്രാഹിം ബേരികെ, ഷുഹൈൽ കോപ്പ, യൂസുഫ് ഷേണി, മുനീർ ബേരികെ, ഹസൻ കുദുവ, ജബ്ബാർ ബൈദല, മുഹമ്മദ് പാച്ചാനി, ഖാലിദ് മള്ളങ്കൈ തുടങ്ങിയവർ സംബന്ധിച്ചു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ട്രഷറർ ഹനീഫ് ടി.ആർ മേൽപറമ്പ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.