വത്തിക്കാനിലെ ക്രിസ്മസ്
text_fieldsഷാർജ: സഹിഷ്ണുതയുടെ പൂങ്കാവനമാണ് യു.എ.ഇ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഐക്യഅറ ബ് നാടുകൾ. ലോകത്തെ മൊത്തം ശാന്തരാക്കുവാനുള്ള ചൈതന്യം ഈ കൊച്ചു രാജ്യത്തിനുണ്ട്. വത്തിക്കാനിൽ നടക്കുന്ന ക്രിസ്മസ് പരിപാടിയിലേക്ക് യു.എ.ഇയുടെ ഗാനഗന്ധർവൻ ഡോ. ഹുസൈൻ അൾ ജസ്മിയെ വിളിക്കാൻ രണ്ടാമതൊന്ന് ആലോചിക്കുവാനുണ്ടായിരുന്നില്ല വത്തിക്കാന്. ഡിസംബർ 15ന് പോൾ സിക്സ് ഓഡിയൻസ് ഹാളിൽ വൈകുന്നേരം നടക്കുന്ന പരിപാടിയിലാണ് ഹുസൈൻ പാടാനെത്തുക.
അറബ് മേഖലയിൽ നിന്ന് ഈ പരിപാടിയിൽ പങ്കെടുക്കുന്ന ആദ്യ കലാകാരനാണ് ഹുസൈൻ. ക്രിസ്മസ് ചാരിറ്റി കൺസേർട്ടിെൻറ 26ാം അധ്യായമാണ് 15ന് നടക്കുക. രാഷ്ട്ര പിതാവിെൻറ 100ാം ജൻമവാർഷികത്തിൽ തന്നെ ഇത്തരമൊരു അംഗീകാരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വലിയപാഠങ്ങളാണ് രാഷ്ട്രപിതാവ് പകർന്ന് തന്നിട്ടുള്ളതെന്നും ഹുസൈൻ പറഞ്ഞു. അറബ് മേഖലയിൽ ഏറെ ആരാധകരുള്ള ഗായകനാണ് ഷാർജയുടെ ഉപനഗരമായ ഖോർഫക്കാൻ സ്വദേശിയായ ഡോ. ഹുസൈൻ അൽ ജസ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.