യെമൻ ജനതക്ക് ഹജ്ജ് നിർവഹിക്കാൻ സൗകര്യമൊരുക്കി യു.എ.ഇ
text_fieldsഅബൂദബി : ആഭ്യന്തര കലാപവും യുദ്ധക്കെടുതിയും മൂലം നിരാലംബരായ യെമൻ ജനതക്ക് ഈ വർഷവും ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യവുമൊരുക്കി യു.എ.ഇ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് തുടർച്ചയായി നാലാം വർഷവും ഹജ്ജ് കർമത്തിനുള്ള സൗകര്യമൊരുക്കിയത്. യെമൻ ജനതക്കായി 2015 മുതൽ 2019വരെയുള്ള കാലയളവിൽ 20.53 ബില്യൺ ദിർഹമിെൻറ വിവിധ സഹായ പദ്ധതികളാണ് യു.എ.ഇ നൽകിയത്. യെമൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള യു.എ.ഇയുടെ കാഴ്ചപ്പാട് സമഗ്രവും മാനുഷികവും സാമൂഹികവുമായ മാനങ്ങൾ ഉൾക്കൊള്ളുന്നതാണ്.
യുദ്ധക്കെടുതി അനുഭവിക്കുന്ന യെമനിലെ സഹോദരങ്ങൾക്ക് മാന്യമായ ജീവിതസാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും മാതൃ രാജ്യത്ത് സമാധാനം നിലനിൽക്കുന്നതുവരെ നിയമാനുസൃതമായ അഭിലാഷങ്ങൾ കൈവരിക്കുന്നതിനുമുള്ള ദൗത്യനിർവഹണവും യു.എ.ഇ തുടരുന്നു.അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ സമ്മാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ കുടുബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ് ജീവിതത്തിലേക്ക് മടങ്ങിയവർക്കും വിശുദ്ധഭൂമിയിലെത്തി ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യം. യെമൻ നഗരമായ ഏദനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തീർഥാടകർ എമിറേറ്റ്സ് വിമാനത്തിൽ സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ഹജ്ജ് നിർവഹിക്കാൻ കഴിഞ്ഞ ദിവസം പുറപ്പെട്ടത്. യെമൻ ജനതയ്ക്ക് എല്ലാ മേഖലകളിലും ഉദാരമായ സഹായഹസ്തം നീട്ടുന്ന യു.എ.ഇ ഭരണാധികാരികൾക്കും സർക്കാരിനും ജനങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർഥിക്കുമെന്നും തീർഥാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.