Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫി​റ്റ്‌​ന​സി​ന്റെ...

ഫി​റ്റ്‌​ന​സി​ന്റെ പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍ന്ന് യാ​സ്മി​ന്‍

text_fields
bookmark_border
ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ വേ​ദി​യി​ൽ സം​സാ​രി​ക്കു​ന്ന യാ​സ്മി​ന്‍ ക​റാ​ച്ചി​വാ​ല
cancel
camera_alt

ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ വേ​ദി​യി​ൽ സം​സാ​രി​ക്കു​ന്ന യാ​സ്മി​ന്‍ ക​റാ​ച്ചി​വാ​ല

ഷാ​ര്‍ജ: കാ​യി​ക​ക്ഷ​മ​ത​യു​ടെ പു​ത്ത​ന്‍ പാ​ഠ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച് ഫി​റ്റ്‌​ന​സ് മേ​ഖ​ല​യി​ലെ രാ​ജ്ഞി എ​ന്ന​റി​യ​പ്പെ​ടു​ന്ന യാ​സ്മി​ന്‍ ക​റാ​ച്ചി​വാ​ല. ഫി​റ്റ്‌​ന​സ് നേ​ടാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ളും സ്ഥി​ര വ്യാ​യാ​മ​വും ഭ​ക്ഷ​ണ​ക്ര​മ​വും പാ​ലി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്​ പു​സ്ത​കോ​ത്സ​വ വേ​ദി​യി​ൽ അ​വ​ര്‍ സം​വ​ദി​ച്ച​ത്. യാ​സ്മി​ന്റെ ര​ണ്ടാ​മ​ത്തെ പു​സ്ത​ക​മാ​യ ‘ദി ​പെ​ര്‍ഫെ​ക്ട് 10’ മേ​ള​യി​ലെ ബു​ക്ക്ഫോ​റ​ത്തി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ര്‍ന്ന്, പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക മ​ഞ്ജു ര​മ​ണ​ന്‍ പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. സെ​ലി​ബ്രി​റ്റി ഫി​റ്റ്‌​ന​സ് ട്രെ​യി​ന​ര്‍ കൂ​ടി​യാ​ണ് യാ​സ്മി​ന്‍. ന​ടി​മാ​രാ​യ ക​ത്രീ​ന കൈ​ഫ്, ദീ​പി​ക പ​ദു​കോ​ണ്‍, ആ​ലി​യ ഭ​ട്ട് തു​ട​ങ്ങി​യ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് പ​രി​ശീ​ല​ക​യാ​ണ്. പു​സ്ത​ക മേ​ള​യി​ല്‍ യാ​സ്മി​ന്‍ ക​റാ​ച്ചി​വാ​ല​യു​ടെ ‘ദി ​പെ​ര്‍ഫെ​ക്ട് 10’ സൈ​നി​ങ്​ സെ​ഷ​നു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fitnessSharjah International Book Fest
News Summary - Yasmin shares fitness lessons
Next Story