സുസ്ഥിരതാ വർഷം: 5,000 പേർ പരിശീലനം പൂർത്തിയാക്കും
text_fieldsദുബൈ: യു.എ.ഇയുടെ സുസ്ഥിരതാ വർഷാചരണത്തിന്റെ ഭാഗമായി 5,000 പേർക്ക് പരിശീലനം നൽകുന്ന പദ്ധതിയുമായി അധികൃതർ. ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ജി.എ.ഡി.എച്ച്.എ എന്ന ഏജൻസിയാണ് സുസ്ഥിരതാ പദ്ധതികൾ നടപ്പാക്കുന്നതിന് കഴിവുള്ള മനുഷ്യവിഭവശേഷിയുണ്ടാക്കുന്നതിന് പരിശീലനം നൽകുന്നത്.
സുസ്ഥിരമായ ഭാവി കൈവരിക്കുന്നതിന് മാനവ വിഭവശേഷിയിൽ ഗണ്യമായ നിക്ഷേപം ആവശ്യമാണെന്നും പരിശീലന പരിപാടിയിലൂടെ ഭാവി നിക്ഷേപം, പുരോഗതി, യഥാർഥ സുസ്ഥിരത എന്നിവ സുഗമമാക്കുന്നതിന് ആവശ്യമായ കഴിവുള്ള വ്യക്തികളെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജി.എ.ഡി.എച്ച്.എ സ്ഥാപകനും ചെയർമാനുമായ എൻജിനീയർ ഖാലിദ് അൽ അത്തർ പറഞ്ഞു. ‘സുസ്ഥിര ഭാവി നേതാക്കൾ’ എന്നു പേരിട്ട പദ്ധതിയിലൂടെ വിവിധ എമിറേറ്റുകളിലായാണ് സുസ്ഥിരതയോട് പ്രതിബദ്ധതയുള്ളവരെ പരിശീലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.