കാഴചകളിലേക്ക് ഒാടുന്ന മഞ്ഞ വണ്ടി
text_fieldsഎക്സ്പോ 2020 ദുബൈയിൽ സന്ദർശകരെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് നഗരിയിൽ അങ്ങിങ് കാണുന്ന കുഞ്ഞൻ റോേബാട്ടുകളും വാഹനങ്ങളും. സന്ദർശകരെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാൻ വിവിധ തരത്തിലുള്ള വാഹനങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ഏറ്റവും ആകർഷണീയവും ഓരോ സന്ദർശകരും അനുഭവിക്കാൻ കൊതിക്കുന്നതുമാണ് എക്സ്പോ എക്സ്പ്ലോറർ ട്രെയിൻ. മഞ്ഞ നിറത്തിൽ തീവണ്ടിയുടെ എല്ലാ അഴകോടെയും സഞ്ചരിക്കുന്ന ഇൗ ട്രെയിൻ വിശ്വമേളയുടെ എല്ലാ ഭാഗങ്ങളിലൂടെയും യാത്രക്കാരെ കൊണ്ടുപോകും. കേവലമായൊരു വാഹനമെന്നതിനപ്പുറം എക്സ്പോ എക്സ്പ്ലോറർ ട്രെയിൻ ഭാവി ഗതാഗത സാധ്യതയെ കൂടിയാണ് പ്രദർശിപ്പിക്കുന്നത്. ലോകത്തിലെ ആദ്യത്തെ കംപ്രസ്ഡ് എയർ ട്രെയിനെന്ന പ്രത്യേകത ഇതിനുണ്ട്.
സുസ്ഥിര ഗതാഗത മാർഗമെന്ന നിലയിൽ ഭാവിയിൽ ഉപയോഗിക്കാവുന്ന രീതി പരിചയപ്പെടുത്തുകയാണ് ഇതിലൂടെ. പൂർണമായും മലിനീകരണ വിമുക്തമാണ് ഇതിെൻറ പ്രവർത്തനം. പരിസ്ഥിതി സൗഹൃദമായ ഈ തീവണ്ടി ഭാവിയിൽ കൂടുതൽ രാജ്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഹൃസ്വദൂര സഞ്ചാരങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഗതാഗത മാർഗമാണിതെന്ന് എക്സ്പോയിലെ അനുഭവം തെളിയിക്കുന്നുണ്ട്. തികച്ചും സൗജന്യമായി സർവീസ് നടത്തുന്ന ട്രെയിനിൽ കയറിപ്പറ്റാൻ സന്ദർശകരുടെ തിരക്ക് എല്ലാ ദിവസവുമുണ്ട്. നേരത്തെ നഗരിയിലെത്തുന്നവർക്കാണ് പലപ്പോഴും അവസരം ലഭിക്കാറുള്ളത്. സന്ദർശകരിൽ പലരും ടെയിനിനൊപ്പം നിന്ന് സെൽഫി എടുക്കുന്നതും കാണാവുന്നതാണ്.
സ്കൂൾ കുട്ടികളാണ് കൂടുതലായും എക്സ്പ്ലോറർ ട്രെയിൻ 'പിടിച്ചെടുക്കുന്നത്'. പാട്ടുപാടിയും നൃത്തംവെച്ചും കുട്ടികൾ ഇതിലെ യാത്ര ആേഘാഷമാക്കുന്നത് എക്സ്പോയിലെ സ്ഥിരം കാഴ്ചയാണ്. സീറ്റ് കിട്ടാത്ത കുട്ടികൾ ട്രെയിനിന് പിറകെയോടി കളിക്കുന്നതും കാണാനാവും. മുതിർന്നവർക്ക് യാത്രയേക്കാൾ ട്രെയിനിനൊപ്പം ഫോട്ടോയെടുക്കാനാണ് താൽപര്യം. ഓപർചുനിറ്റി, സസ്റ്റൈനബിലിറ്റി, മൊബിലിറ്റി പവലിയനുകളിലൂടെ കറങ്ങുന്ന ട്രെയിൽ അൽ വസ്ൽ പ്ലാസക്ക് സമീപത്തു കൂടെയും സഞ്ചരിക്കും. വിവിധ ലോകരാജ്യങ്ങളുടെ പവലിയനുകളിലേക്കും ഇത് പോകാറുണ്ട്.
എക്സ്പോയിൽ ഒരു ദിവസത്തേക്ക് മാത്രമായി പോകുന്നവർ ഈ ടെയിനിൽ കയറിയാൽ മിക്ക പവലിയനുകളും ഒരു നോക്ക് കാണാനാവും.
എന്നാൽ ഒരു പവലിയെൻറയും അകത്തെ കാഴ്ചകൾ ട്രെയിനിലിരുന്ന് കാണാനാവില്ല. എങ്കിലും കുഞ്ഞൻ റോേബാട്ടുകളും എക്സ്പ്ലോർ എക്സ്പോ ടെയിനും തന്നെയാണ് നഗരിയിലെ നിരത്തുകളിലെ രാജാക്കൻമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.