Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയോഗദിനം:...

യോഗദിനം: ദുബൈയിൽ നൗഫ്​ മർവാഇ നേതൃത്വം നൽകും

text_fields
bookmark_border
യോഗദിനം: ദുബൈയിൽ നൗഫ്​ മർവാഇ നേതൃത്വം നൽകും
cancel

ദുബൈ: ദുബൈയിലെ ഇൗ വർഷത്തെ അന്താരാഷ്​ട്ര യോഗദിനാചരണ പരിപാടികൾക്ക്​ സൗദി അറേബ്യയിലെ ആദ്യ സർട്ടിഫൈഡ്​ യോഗ പരിശീലക നൗഫ്​ മർവാഇ നേതൃത്വം നൽകും. അറബ്​ യോഗ ഫൗണ്ടേഷൻ സ്​ഥാപകയായ നൗഫ്​ 21ന്​ ദുബൈ സബീൽ പാർക്കിൽ  നടക്കുന്ന പ്രധാന പരിപാടിയാണ്​ നയിക്കുകയെന്ന്​ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20ന്​ ഉമ്മുൽ ഖുവൈൻ അൽ അറബി സ്​പോർട്​സ്​ ക്ലബിൽ നടക്കുന്ന പരിപാടികളോടെയാണ്​ കോൺസുലേറ്റിനു കീഴിലെ യോഗദിനാചരണ പരിപാടികൾക്ക്​ തുടക്കമാവുക. 21ന്​ സബീൽ പാർക്കിൽ വൈകീട്ട്​ ആറു മുതൽ രാത്രി 9.30 വരെയാണ്​ പരിപാടി. 22ന്​ ഷാർജ എക്​സ്​പോ സ​​െൻററിലും അജ്​മാൻ ഇന്ത്യൻ അസോസിയേഷനിലും റാസൽഖൈമ അമേരിക്കൽ യൂനിവേഴ്​സിറ്റിയിലും ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിലും പരിപാടികൾ ഒരുങ്ങുന്നുണ്ട്​.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yogagulf newsmalayalam news
News Summary - yoga-uae-gulf news
Next Story