ബ്രേക്ക് ടൈമിൽ ഇനി മൊബൈലിനും ബ്രേക്ക് കൊടുക്കാം
text_fieldsപഠിത്തം തടസ്സപ്പെടാതിരിക്കാൻ കുട്ടികളിൽനിന്ന് മെബൈൽ ഫോണുകൾ മാറ്റിവെച്ചവരായിരുന്നു നാം. എന്നാൽ, പഠിക്കാനായി അതേ മൊബൈലുകൾ കുട്ടികൾക്ക് കൈമാറാൻ കോവിഡ് മഹാമാരി നമ്മോട് പറഞ്ഞിരിക്കുകയാണ്. അതോടെ കുട്ടികളുടെ സ്ക്രീനിൽ നോക്കിയുള്ള കുത്തിയിരിപ്പ് സമയം ഇരട്ടിയിലധികം കൂടി. നേരത്തേ പഠനത്തിനിടയിൽ ബ്രേക്ക് ടൈമിലാണ് കുട്ടികൾ മൊബൈലുകളിലേക്ക് തിരിഞ്ഞതെങ്കിൽ ഇപ്പോൾ മെബൈലിലെ പഠനവും പഠനത്തിെൻറ വിരസതയകറ്റാൻ വീണ്ടും മൊബൈലിങ്ങും. മൊത്തത്തിൽ സ്ക്രീനിൽ തന്നെയായി നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം.
എല്ലാത്തിനും മാറ്റം വന്നിരിക്കുന്ന കാലത്ത് കുട്ടികളിലെ ശീലങ്ങൾക്കും വലിയ മാറ്റം വന്നിട്ടുണ്ട്. എളുപ്പത്തിൽ അവരെ പിടികൂടുന്നൊരു ശീലമാണ് മൊബൈൽ ഡി അഡിക്ഷൻ. സാഹചര്യങ്ങളും അനുകൂലമായതോടെ അവരത് ആസ്വദിക്കുകയും ചെയ്യും. എന്നാൽ, ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് ഇതു വഴിയൊരുക്കുന്നത്. തലച്ചോറിെൻറ പ്രവർത്തനം മുതൽ സ്വഭാവത്തിലെ വൈകല്യം വരെ, കുട്ടികൾ അവരല്ലാതായിപ്പോകാൻ അധികകാലം വേണ്ടിവരില്ലെന്ന് ചുരുക്കും.
ചെറിയ കാരണം കൊണ്ടുതന്നെ ശക്തമായ ദേഷ്യം പ്രകടിപ്പിക്കൽ, ആഹാരത്തോടു വിരക്തി, ദൈനംദിന കാര്യങ്ങളിലെ അച്ചടക്ക രാഹിത്യം, വിഷാദാവസ്ഥ എന്നിവയെല്ലാം മെബൈൽ ഫോണുകൾക്ക് അടിമപ്പെട്ട കുട്ടികളിൽ പ്രകടമാണ്. ഇതിനെ നിയന്ത്രിക്കാൻ രക്ഷിതാക്കളുടെ കൃത്യമായ ഇടെപടൽ തന്നെയാണ് പരിഹാരം. കുട്ടികളുമായി തുറന്നു സംസാരിച്ച് സ്ക്രീൻടൈം നിയന്ത്രിക്കാം. കൃത്യമായി സമയങ്ങളിൽ മാത്രം മെബൈൽ ഉപയോഗിക്കാൻ അനുവദിക്കാം. അധികസമയം മൊബൈലിൽ ചെലവഴിക്കുന്നത് തടയാൻ നല്ലനിരീക്ഷണവും സ്നേഹത്തോടെയുള്ള പിന്തുടരലും ആവശ്യമാണ്. നമ്മുടെ കുട്ടികളെ കുട്ടികളായി വളർത്താൻ നാംതന്നെ ഇടപെടേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.