നാട്ടിലേക്ക് പറക്കാം, കുറഞ്ഞ നിരക്കിൽ
text_fieldsദുബൈ: മൂന്ന് മാസത്തെ കാത്തിരിപ്പിന് േശഷം യാത്രാവിലക്ക് നീങ്ങിയതിന് പിന്നാലെ നാട്ടിലേക്കുള്ള വിമാനനിരക്കും കുറഞ്ഞു. സാധാരണ അവധിക്കാലത്ത് നാട്ടിലേക്കുള്ള വിമാനനിരക്ക് കൂടുകയാണ് പതിവ്. എന്നാൽ, മടങ്ങിയെത്തുേമ്പാഴുള്ള നിബന്ധനകൾ കണക്കിലെടുത്ത് പലരും നാട്ടിലേക്ക് തിരിക്കാൻ മടിക്കുന്നതോടെയാണ് വിമാനനിരക്കും കുറഞ്ഞത്.
അടുത്ത ദിവസങ്ങളിൽ ദുബൈയിൽനിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങളിൽ 330 ദിർഹമിന് (6600 രൂപ) യാത്ര ചെയ്യാം. ഓണം ഓഫർ എന്ന നിലയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നാട്ടിലെത്തി ഓണം ആഘോഷിച്ച് തിരികെയെത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. എന്നാൽ, മടങ്ങിയെത്താൻ ജി.ഡി.ആർ.എഫ്.എയുടെയും ഐ.സി.എയുടെയും അനുമതി ലഭിക്കുമോ എന്ന ആശങ്കയാണ് പലരെയും പിന്നിലേക്ക് വലിക്കുന്നത്.
യാത്രാവിലക്ക് പിൻവലിച്ച ദിവസങ്ങളിൽ 700 ദിർഹമിന് മുകളിലായിരുന്നു നാട്ടിലേക്കുള്ള നിരക്ക്. ഇതാണ് പകുതിയായി കുറഞ്ഞിരിക്കുന്നത്. അതേസമയം, ഈ മാസം മടങ്ങിവരുന്നതിന് നിരക്ക് കൂടുതലാണ്.
അടുത്ത ദിവസങ്ങളിൽ 700 മുതൽ മുകളിലേക്കാണ് മടക്കയാത്രയുടെ നിരക്ക്.
യു.എ.ഇയിലെ സ്കൂൾ അവധിക്കാലം കഴിഞ്ഞ് വിദ്യാർഥികളും രക്ഷിതാക്കളും മടങ്ങിയെത്തുന്ന സമയമായതിനാലാണ് കൂടിയ നിരക്ക് ഈടാക്കുന്നത്. സെപ്റ്റംബറിൽ ഇത് 400 ദിർഹമിലേക്ക് ചുരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.