Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപിഴക്കാതെ സൈക്കിൾ...

പിഴക്കാതെ സൈക്കിൾ ചവിട്ടാം

text_fields
bookmark_border
cycle ride
cancel

ദുബൈയിൽ സൈക്കിൾ യാത്രികരുടെ എണ്ണം ദിവസവും കൂടിവരുന്നതായാണ്​ കണക്ക്​. നഗരത്തെ സൈക്കിൾ സൗഹൃദമാക്കാൻ ലക്ഷ്യമിട്ട്​ ഭരണാധികാരികൾ മുൻകൈയെടുത്ത്​ നടപ്പാക്കുന്ന പദ്ധതിയുടെ വിജയം കൂടിയാണ്​ സൈക്കിൾ യാത്രികർ വർധിക്കാൻ കാരണം. ഇതോടൊപ്പം തന്നെ, സൈക്കിൾ യാത്രികരുടെ സുരക്ഷക്കും മുഖ്യപരിഗണനയാണ്​ ദുബൈ നൽകുന്നത്​.

ഇതിനായി ഇടക്കിടെ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും നിയമങ്ങൾ പുതുക്കുകയും ചെയ്യുന്നുണ്ട്​. നിയമം ലംഘിക്കുന്നവർക്ക്​ 100 ദിർഹം മുതൽ മുകളിലേക്കാണ്​ പിഴ.

പിഴ ഇങ്ങനെ

 ആർ.ടി.എ നിർദേശിച്ച സൈക്ലിങ്​ ലൈനുകൾ പാലിച്ചില്ലെങ്കിൽ : 200 ദിർഹം

 60 കിലോമീറ്റർ വേഗത്തിൽ പാഞ്ഞാൽ: 300

 മറ്റുള്ളവുടെ ജീവന്​ ഭീഷണിയാകുന്ന തരത്തിൽ സൈക്കിൾ ചവിട്ടിയാൽ: 300

 വാക്കിങിനും ജോഗിങിനുമായി നിശ്​ചയിച്ചിരിക്കുന്ന പാതയിലൂടെ സൈക്കിൾ ചവിട്ടിയാൽ: 200

 റൈഡർ പെർമിറ്റില്ലാതെ സൈക്കിളോ ഇ-സ്കൂട്ടറോ ഓടിച്ചാൽ: 200

 ഹെൽമെറ്റില്ലാതെ യാത്ര ചെയ്താൽ: 200

 പരിധിയിൽ കൂടുതൽ ആളെ കയറ്റിയാൽ: 200

 ഓരോ പാതയിലും ആർ.ടി.എ നിശ്​ചയിച്ചിരിക്കുന്ന വേഗ പരിധി ലംഘിച്ചാൽ: 100

 ഇലക്ടിക്​ സ്കൂട്ടറിൽ ഒന്നിൽ കൂടുതൽ ആളെ കയറ്റിയാൽ: 300

 സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ: 200

 സൈക്കിളിന്​ ആവശ്യമായ സാ​ങ്കേതിക നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ: 300

 നിശ്​ചിത സ്ഥലത്തല്ലാതെ പാർക്ക്​ ചെയ്താൽ: 200

 റോഡുകളിലും സൈക്കിൾ പാതകളിലും സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡുകളിലെ നിർദേശം പാലിച്ചില്ലെങ്കിൽ: 200

 12 വയസിൽ താഴെയുള്ളവർ മുതിർന്നവരോടൊപ്പമല്ലാതെ സൈക്കിൾ ചവിട്ടിയാൽ: 200

 അപകടം ആർ.ടി.എയിലോ ദുബൈ പൊലീസിലോ ആംബുലൻസ്​ സർവീസിലോ അറിയിച്ചില്ലെങ്കിൽ: 300

 റോഡിന്‍റെ ഇടതുവശം ചേർന്ന്​ പോയില്ലെങ്കിൽ: 200

 അശ്രദ്ധമായി ലൈനുകൾ മാറിയാൽ: 200

 എതിർദിശയിൽ സൈക്കിൾ ചവിട്ടിയാൽ: 200

 മറ്റ്​ വാഹനങ്ങൾക്ക്​ തടസമാകുന്ന രീതിയിൽ സൈക്കിൾ ചവിട്ടിയാൽ: 300

 മറ്റൊരു വാഹനം ഉപയോഗിച്ച്​ സൈക്കിൾ കെട്ടിവലിക്കുകയോ സൈക്കിൾ ഉപയോഗിച്ച്​ മറ്റ്​ വാഹനങ്ങൾ കെട്ടിവലിക്കുകയോ ചെയ്താൽ: 300

 ആർ.ടി.എയുടെ അനുമതിയില്ലാതെ സംഘമായി സൈക്കിൾ പരിശീലനം നടത്തിയാൽ: ഒരാൾക്ക്​ 200 ദിർഹം വീതം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finebicycleCycle Ride
News Summary - You can ride a bicycle without making a mistake
Next Story