യുഫെസ്റ്റ് കലോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി
text_fieldsദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ സ്കൂൾ കലാമേളയായ യു ഫെസ്റ്റിെൻറ രണ്ടാം എഡീഷന് ഒരുക്കങ്ങൾ തുടങ്ങി. സംസ്ഥാന സ്കൂൾ യുവജനോത്സവത്തെ ഒാർമപ്പെടുത്തി കഴിഞ്ഞ വർഷം ആരംഭിച്ച യൂഫെസ്റ്റിന് വിദ്യാർഥി^അധ്യാപക സമൂഹത്തിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരുന്നത്. മുൻ വർഷത്തേക്കാൾ കൂടുതൽ മത്സരങ്ങളും പങ്കാളിത്തവും ഉൾക്കൊള്ളിച്ച് നവംബർ ആദ്യവാരം മുതലാണ് ഇക്കുറി യു ഫെസ്റ്റ് അരങ്ങേറുക.
കലോത്സവത്തിെൻറ പോസ്റ്റർ പ്രകാശനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഇക്കുറ്റി പ്ലസ്‌മാനേജിംഗ് ഡയരക്ടര്‍ ജൂബി കുരുവിള, ജീപ്പാസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബിജു അക്കര,ജോയ് ആലുക്കാസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജിബിന്‍ ടോംസ് ജോണ്‍ മാധ്യമ പ്രവര്‍ത്തകരായ അരുണ്‍ കുമാര്‍ (ഏഷ്യാനെറ്റ്) സിന്ധു ബിജു (ഹിറ്റ് എഫ് എം), എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
രജിസ്ട്രേഷൻ ഫീ ഇല്ലാതെ ഉയര്‍ന്ന സമ്മാന തുകയോടെ രാജ്യത്തെ എല്ലാ എമിരേറ്റുകളിലെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് യുഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് ജൂബി കുരുവിള പറഞ്ഞു. കഴിഞ്ഞ വര്‍ഷം നൂറോളം സ്കൂളുകളില്‍ നിന്ന് 5000 ലേറെ പ്രതിഭകളാണ് യുഫെസ്റ്റില് പങ്കെടുത്തത്. കേരള സ്കൂള്‍ കലോത്സവത്തിെൻറ ചിട്ടവട്ടങ്ങളോടെ നാട്ടില്‍ നിന്നെത്തുന്ന വിധികര്‍ത്താക്കളാണ് വിജയികളെ നിർണയിക്കുക.
അഞ്ചു ഘട്ടങ്ങളായി നടക്കുന്ന മത്സരങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ മാറ്റുരക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിൽ വ്യക്തിഗത ചാമ്പ്യന്‍മാരെയും, ഓവറോള്‍ കിരീടം നേടുന്ന സ്കൂളുകളെയും കണ്ടെത്തും.
ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന കലോത്സവം നവംബര്‍ പത്തിന് റാസല്‍ഖൈമയിലാണ് തുടക്കം കുറിക്കുക. അജ്മാന്‍, ഉമ്മുൽഖുവൈന്‍, ഷാര്‍ജ, ദുബൈ, അബൂദബി എന്നിവിടങ്ങളില്‍ നടക്കുന്ന വിവിധ ഘട്ടങ്ങള്‍ക്ക് ശേഷം ഡിസംബര്‍ ആദ്യവാരം ദുബൈയിൽ ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറും. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0565225672 എന്ന നമ്പറിൽ ബന്ധപ്പെടാം. www.youfestuae.com എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.