തലസ്ഥാന നഗരിയില്‍ തരംഗമായി യുഫെസ്റ്റ് പ്രചരണസംഘം
text_fields
അബൂദബി: യു.എ.ഇ യിലെ ഇന്ത്യന്‍ സ്കൂളുകളെ ഉള്‍പ്പെടുത്തി നടക്കുന്ന ജീപ്പാസ് യുഫെസ്റ്റിെൻറ പ്രചരണയാത്ര യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ തരംഗം തീർത്തു. പ്രമുഖ പരസ്യ ഏജന്‍സിയായ ഇക്കുറ്റി പ്ലസ് അണിയിച്ചൊരുക്കുന്ന യുഫെസ്റ്റിെൻറ മുന്നോടിയായി പത്തു ദിനങ്ങള്‍ ഇരുപതു സ്കൂളുകള്‍ എന്ന പ്രചാരണ കാമ്പയിനുമായി എത്തിയ ഹിറ്റ് 96.7 എഫ്.എം റേഡിയോ ചാനൽ സംഘത്തിനു ആവേശം നിറഞ്ഞ വരവേല്‍പ്പാണ് ലഭിച്ചത്. റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, ദുൈബ എന്നിവിടങ്ങള്‍ പിന്നിട്ടാണ് യാത്ര അബൂദബിയില്‍ എത്തിയത്. അബൂദബി സണ്‍റൈസ് സ്കൂള്‍, സെൻറ് ജോസഫ്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ പടത്പര്യടനം നടത്തിയ സംഘത്തെ ഹര്‍ഷാരവത്തോടെ ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹം സ്വീകരിച്ചു.
പഠനസമയത്തിനിടയിലെ ഇടവേളകള്‍ കഠിന പരിശീലനം നടത്തി യുഫെസ്റ്റിന് തയ്യാറെടുക്കുന്ന മിടുക്കരാണ് പ്രചരണ സംഘത്തെ എതിരേറ്റത്.
കഴിഞ്ഞ വര്‍ഷത്തെ പോലെ കടുത്ത മത്സരം കാഴ്ച വെക്കാന്‍ തയ്യാറെടുക്കുന്ന ഇവര്‍ക്ക് ഈ രണ്ടാം എഡിഷനില്‍ പതിനേഴോളം ഇനങ്ങളില്‍ പങ്കെടുത്തു സമ്മാനങ്ങള്‍ക്കൊപ്പം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുക എന്നതുമാത്രമാണ് ലക്ഷ്യം.
സണ്‍റൈസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.താക്കൂര്‍ എസ് മുള്‍ചന്ദാനി, സെൻറ് ജോസഫ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കാര്‍മെന്‍ എന്നിവര്‍ ജീപ്പാസ് യുഫെസ്റ്റ് പോസ്റ്റര്‍ എറ്റുവാങ്ങി. ഹിറ്റ് എഫ്.എം അവതാരകരായ മിഥുന്‍,സിന്ധു ബിജു എന്നിവര്‍ പ്രചരണ യാത്രയില്‍ കുട്ടികളുമായി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.