ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
text_fieldsഷാർജ: ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 24കാരനായ പാകിസ്താൻ യുവാവ് മുങ്ങിമരിച്ചു. ഞായറാഴ്ച രാത്രി അൽ മംസാർ ബീച്ചിൽ നീന്താൻ ഇറങ്ങിയപ്പോഴാണ് സംഭവം. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയിലെ തീരസുരക്ഷ പ്രവർത്തകർ പൊതുജനങ്ങളുടെ സഹകരണത്തോടെ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ സംഘം നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നിയുക്ത പ്രദേശങ്ങളിൽ മാത്രം നീന്തൽ പരിശീലിക്കണമെന്ന് ഷാർജ പൊലീസും ഷാർജ സിവിൽ ഡിഫൻസും നിർദേശം നൽകി. കടലാക്രമണമുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക, നിരോധിത സമയങ്ങളിൽ രാത്രി നീന്തൽ ഒഴിവാക്കുക. ഉദ്യോഗസ്ഥരുടെയും രക്ഷാപ്രവർത്തകരുടെയും നിർദേശങ്ങൾ പാലിക്കുക എന്നിവ അവർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.