Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊല്ലം സ്വദേശിയായ...

കൊല്ലം സ്വദേശിയായ യുവാവ്​​ ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
obit asif mahmood
cancel

ദുബൈ: കൊല്ലം സ്വദേശിയായ യുവാവ്​ ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ നിര്യാതനായി. ദ സെൻട്രൽ സ്കൂൾ ദുബൈ (ടി.സി.എസ്​) അഡ്മിൻ മാനേജറായ കൊല്ലം കരിക്കോട്​ സ്വദേശി ആസിഫ്​ മഹ്​മൂദാണ് ​(42) തിങ്കളാഴ്ച രാവിലെ മരിച്ചത്​.

പ്രഭാതനമസ്കാരത്തിന്​ പള്ളിയിൽ പോയി മടങ്ങിവന്ന ശേഷം താമസ സ്ഥലത്ത്​ കുഴഞ്ഞുവീഴുകയായിരുന്നു. ദുബൈ സിലിക്കൺ ഒയാസിസിലെ ഫഖീഹ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയിലെ മലയാളികളുടെ നേതൃത്വത്തിലെ വിവിധ സാമൂഹിക കൂട്ടായ്മകളിൽ സജീവമായിരുന്നു.

ടി.കെ.എം കോളേജ്​ അധ്യപകരായിരുന്ന പ്രൊഫ. മഹ്​മൂദ്-ആയിഷ ദമ്പതികളുടെ മകനാണ്​. ഭാര്യ ഖൻസ ഖാനും രണ്ട്​ മക്കളും ദുബൈയിലുണ്ട്​. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽ ഖൂസിൽ ഖബറടക്കാൻ ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - young man from Kollam passed away in Dubai
Next Story