വിവർത്തനകൃതികൾ ഏറ്റെടുത്ത് യുവ വായനക്കാർ
text_fieldsഷാർജ: വിവർത്തനകൃതികൾ പല സംസ്കാരങ്ങളെയും ലോകമൊട്ടാകെ എത്തിക്കുന്നവയാണ്. പല ഭാഷകളിലെങ്കിലും എഴുത്തിന്റെ ലോകം അടുത്തറിയാൻ സഹായിക്കുന്ന വിവർത്തന കൃതികൾ ഇഷ്ടപ്പെടുന്നവരാണ് പലരും. ഇവ യുവ വായനക്കാർ ഏറ്റെടുക്കുന്നതിന് സാക്ഷ്യംവഹിച്ചാണ് ഷാർജ കുട്ടികളുടെ വായനോത്സവത്തിന് തിരശ്ശീല വീണത്. വിവർത്തനം വലിയ ഉത്തരവാദിത്തമാണെന്നും അത് തനത് സാഹിത്യത്തിലൂടെ ഒരു സംസ്കാരത്തെ പ്രതിനിധാനംചെയ്യുന്നുവെന്നും അൽഫുക്ക് ട്രാൻസ്ലേഷൻ ആൻഡ് പബ്ലിഷിങ് സ്ഥാപകയും ഇമാറാത്തി എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. അൽയാസിയ ഖലീഫ അൽസുവൈദി അഭിപ്രായപ്പെട്ടു. കുട്ടികളുടെ വായനോത്സവത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ലോകമെമ്പാടുമുള്ള പ്രസിദ്ധീകരണശാലകൾ അറബിക് കുട്ടികളുടെ പുസ്തകങ്ങൾ പ്രദർശന ശാലകളിൽ നിരത്തിയത് കാണുമ്പോൾ യഥാർഥ മായാജാലമായി അനുഭവപ്പെടുന്നുവെന്ന് ഡോ. സുവൈദി പറഞ്ഞു. ഐസ്ലാൻഡിക്, സ്പാനിഷ്, ഡച്ച്, ഫ്രഞ്ച്, ഇറ്റാലിയൻ, കൊറിയൻ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര ഭാഷകളുടെ കൂട്ടത്തിൽ കുട്ടികളുടെ പുസ്തകങ്ങളുടെ അറബി വിവർത്തനങ്ങൾ വായനോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഭാവനാത്മകമായ ചിത്രീകരണങ്ങൾ ഉൾക്കൊള്ളുന്ന ചിത്രപുസ്തകങ്ങൾ മറിക്കുമ്പോൾ സ്വന്തമായി ആഖ്യാനം നിർമിക്കാൻ കുട്ടികളെ സഹായിക്കും. ഒരു പുസ്തകത്തിന്റെ വിവർത്തനം ദുർബലമാണെങ്കിൽ ആ സംസ്കാരത്തിൽനിന്നുള്ള സാഹിത്യം താഴ്ന്നതാണെന്ന ധാരണ കുട്ടികൾക്ക് ലഭിച്ചേക്കാമെന്നും അൽസുവൈദി ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.