Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു​വ​ജ​ന...

യു​വ​ജ​ന ചാ​മ്പ്യ​ൻ​ഷി​പ് ആ​​ഗ​സ്റ്റ് ആ​റ് മു​ത​ൽ

text_fields
bookmark_border
IMMAF Youth Championship
cancel

അ​ബൂ​ദ​ബി: അ​ന്താ​രാ​ഷ്ട്ര സ​മ്മി​ശ്ര ആ​യോ​ധ​ന ക​ല ഫെ​ഡ​റേ​ഷ​ന്റെ (ഐ.​എം.​എം.​എ.​എ​ഫ്) യു​വ​ജ​ന ചാ​മ്പ്യ​ൻ​ഷി​പ് ആ​​ഗ​സ്റ്റ് ആ​റ് മു​ത​ൽ 10 വ​രെ അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കും.

45 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 850ഓ​ളം പേ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​യ്ക്കും. അ​ണ്ട​ർ 14, 16, 18 എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. മു​ബാ​ദ​ല അ​റീ​ന​യി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 50 സ്വ​ദേ​ശി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യു​ള്ള 45 സ്വ​ത​ന്ത്ര സം​ഘ​ട​ന​ക​ളു​ടെ കീ​ഴി​ലാ​യാ​ണ് 850 കാ​യി​ക താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​തെ​ന്നും ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ര വ​ലി​യൊ​രു മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് കെ​റി​ത് ബ്രൗ​ൺ പ​റ​ഞ്ഞു.

ഓ​രോ വ​ർ​ഷ​വും ത​ങ്ങ​ൾ വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ബൂ​ദ​ബി​യി​ൽ ഇ​തി​നാ​യി അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ പ​തി​പ്പി​നെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി യു.​എ.​ഇ മി​ക്സ​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് ക​മ്മി​റ്റി പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ജാ​സിം അ​ൽ ഹു​സാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsIMMAF Youth Championship
News Summary - Youth Championship in Abu Dhabi
Next Story