യൂത്ത് ക്രിക്കറ്റ് ലീഗ്; സേവനം റോയൽസ് ചാമ്പ്യന്മാർ
text_fieldsയൂത്ത് ക്രിക്കറ്റ് ലീഗ് സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ്
അജ്മാൻ: എസ്.എൻ.ഡി.പി യോഗം ഷാർജ യൂനിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ മാർച്ച് എട്ടുമുതൽ സംഘടിപ്പിച്ച യൂത്ത് ക്രിക്കറ്റ് ലീഗ് (വൈ.സി.എൽ) 11ാമത് സീസണ് പ്രൗഢമായ സമാപനം. അജ്മാൻ റോയൽ സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ലീഗ് മത്സരത്തിൽ യൂത്ത് വിങ്ങിന്റെ പതിനാറ് ടീമുകൾ മത്സരിച്ചു. ഫൈനൽ മത്സരത്തിൽ സേവനം റോയൽസ് തുടർച്ചയായ രണ്ടാം വർഷവും വിജയികളായി.
സേവനം ബ്ലാസ്റ്റേഴ്സാണ് റണ്ണർ അപ്. മാൻ ഓഫ് ദി സീരീസായി സേവനം ബ്ലാസ്റ്റേഴ്സിലെ വിപിൻ പുല്ലൂട്ടും മികച്ച ബാറ്റ്സ്മാനായി സേവനം രാവൺസിലെ ശ്രീജിത്ത് സിയാനും മികച്ച ബൗളറായി സുർജിത്തും മികച്ച ഫീൽഡർ ആയി സേവനം റോയൽസിലെ പ്രദീപ് കൊല്ലവും അർഹരായി.വൈകീട്ട് അഞ്ചിന് ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ഷാർജ യൂനിയൻ യൂത്ത് വിങ് പ്രസിഡന്റ് ശ്രേയാംസ് കുമാർ അധ്യക്ഷനായിരുന്നു.
യു.എ.ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ.രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമാ നടിയും നർത്തകയുമായ ഷംന കാസിം മുഖ്യാതിഥി ആയിരുന്നു. എസ്.എൻ.ഡി.പി യോഗം (സേവനം) യു.എ.ഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാനും ആക്ടിങ് സെക്രട്ടറിയുമായ ശ്രീധരൻ പ്രസാദ്, ജ്യോതി പ്രവീൺ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജ്മെന്റ് കമ്മിറ്റി അംഗം പ്രഭാകരൻ പയ്യന്നൂർ, ഷാർജ യൂനിയൻ പ്രസിഡന്റ് വിജു ശ്രീധരൻ, യൂനിയൻ വൈസ് പ്രസിഡന്റ് വിജയൻ, സെക്രട്ടറി സിജു മംഗലശ്ശേരി, യൂത്ത് വിങ് കോഓഡിനേറ്റർ, ഭാരവാഹികൾ, വനിത വിഭാഗം ഭാരവാഹികൾ, ഫിനാൻസ് ജോയന്റ് കൺവീനർ കലേഷ് എന്നിവർ ആശംസ നേർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.