അബൂദബി മലയാളി സമാജം യുവജനോത്സവം സമാപിച്ചു
text_fieldsഅബൂദബി: മൂന്ന് വേദികളിലായി മുന്നൂറിലധികം കുട്ടികള്‍ മാറ്റുരച്ച അബൂദബി മലയാളി സമാജം യു.എ.ഇ. ഓപ്പണ്‍ യുവജനോത്സവത്തിന് വര്‍ണോജ്ജ്വല സമാപനം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, ക്ലാസിക്കല്‍ മ്യൂസിക്, ലളിതഗാനം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, പ്രച്ഛന്നവേഷം, നാടന്‍ പാട്ട്, സിനിമ ഗാനം, മോണോ ആക്ട്, സംഘനൃത്തം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്.
നാടോടി നൃത്തം, ഭരതനാട്യം, കുച്ചിപ്പുടി, മോണോ ആക്ട് എന്നിവയില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി 23 പോയന്റ് ലഭിച്ച ഭവന്‍സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യ ഷൈജിത് കലാതിലകമായി. ഷൈജിത് കെ.പി- പ്രേമ ദമ്പതികളുടെ മകളാണ്. 12-15 ഏജ് ഗ്രൂപ്പിലെ ഗ്രൂപ് വിജയിയും ഐശ്വര്യയാണ്. വിവിധ ഗ്രൂപ് വിജയികളായി 15 പോയന്റോടെ ശിവാനി സജീവ്, 16 പോയന്റോടെ ജേനാലിയ ആന്‍, 10 പോയന്റോടെ നന്ദകൃഷ്ണ എന്നിവരെയും തിരഞ്ഞെടുത്തു. കലാമണ്ഡലം ഡോ. ധനുഷ സന്യാല്‍, കലാമണ്ഡലം ലതിക പി. എന്നിവരായിരുന്നു വിധികര്‍ത്തക്കള്‍. സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ സമാപന യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കലാവിഭാഗം സെക്രട്ടറി റിയാസുദ്ദീന്‍ പി.ടി, ഡോ. ജസ്ലിന് ജോസ്, എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷനല്‍ അക്കാദമി പ്രിന്‍സിപ്പല്‍ സജി ഉമ്മന്‍, നിവിന്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, വൈസ് പ്രസിഡന്റ് രേഖിന് സോമന്, ട്രഷറര്‍ അജാസ് അപ്പാടത്ത്, സാബു അഗസ്റ്റിന്, യേശുശീലന്‍, സലിം ചിറക്കല്‍, എ.എം. അന്‍സാര്‍, അനില്‍കുമാര്‍, ടി.ഡി. ഫസലുദ്ദീന്‍, അനുപ ബാനര്‍ജി, ലാലി സാംസണ്, ബിനിമോള്‍ ടോമിച്ചന്, ബദരിയ്യ സിറാജ്, അനീഷ് ഭാസി, അമീര്‍ കല്ലമ്പലം, സലിം, ഷാജികുമാര്‍, ബിജുവാര്യര്‍ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.