യൂത്ത് ഇന്ത്യ പ്രഥമ യൂത്ത് ട്രാവൽ അംബാസഡർ അവാർഡ് അഷ്കർ കബീറിന്
text_fieldsദുബൈ: യൂത്ത് ഇന്ത്യ യു.എ.ഇ യൂത്ത് ട്രാവൽ ആൻഡ് യൂത്ത് ഡെസ്റ്റിനേഷൻസ് പ്രോജക്ടിെൻറ ഭാഗമായി പ്രഖ്യാപിച്ച പ്രഥമ യൂത്ത് ട്രാവൽ അംബാസഡർ അവാർഡിന് പ്രശസ്ത സഞ്ചാരിയും എഴുത്തുകാരനുമായ അഷ്കർ കബീർ അർഹനായി. സഞ്ചാര സാഹിത്യത്തിനുപുറമെ പ്രഭാഷകൻ, ചലച്ചിത്ര നിരൂപകൻ, കലാ-സാംസ്കാരിക പ്രവർത്തകൻ എന്നീ നിലയിലൊക്കെ പ്രതിഭ തെളിയിച്ച തിരുവനന്തപുരം സ്വദേശിയായ അഷ്കർ ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ, കേരള യൂനിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിൽനിന്നാണ് പഠനം പൂർത്തിയാക്കിയത്.
സംവേദന വേദി സംസ്ഥാന സമിതി അംഗം, തനിമ ജില്ല പ്രസിഡൻറ്, ഫിലിം സൊസൈറ്റി അംഗം, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി അംഗം എന്നീ പദവികൾ വഹിച്ചു. 22 വർഷമായി യാത്രകളിൽ സജീവമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്കുപുറമെ കേന്ദ്രഭരണ പ്രദേശങ്ങളായ പോണ്ടിച്ചേരി, അന്തമാൻ നികോബാർ ദ്വീപുകൾ, ലക്ഷദ്വീപിലെ ജനവാസമുള്ള മുഴുവൻ ദ്വീപുകളിലും സഞ്ചരിച്ചിട്ടുണ്ട്. നേപ്പാൾ, ഭൂട്ടാൻ, തായ്ലൻഡ്, കംബോഡിയ, ഖത്തർ, മാലദ്വീപ്, ബംഗ്ലാദേശ്, മ്യാന്മർ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും സന്ദർശിച്ചു.
യൂത്ത് ഇന്ത്യ രക്ഷാധികാരി മുബാറക് അബ്ദുറസാഖ് അവാർഡ് പ്രഖ്യാപനം നടത്തി. ഇന്ത്യൻ യാത്രകളെ മുൻനിർത്തി നടന്ന ഓപൺ സെഷനിൽ പ്രശസ്ത യാത്രികൻ പി.ബി.എം ഫർമീസ്, ഷീ ബാക്ക് പാക്ക് യാത്ര കോഓഡിനേറ്റർ സുഹൈല, സൈക്കിളിൽ മലപ്പുറത്തുനിന്നും കശ്മീർ വരെ പോയി തിരികെവന്ന ഹിഷാം എന്നിവർ പങ്കെടുത്തു. യൂത്ത് ഇന്ത്യ കേന്ദ്ര പ്രസിഡൻറ് ശഫീഖ് സി.പി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.