Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷോ​പ്പി​ങ്​...

ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​മാ​യി സ​ഫാ​രി

text_fields
bookmark_border
ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​മാ​യി സ​ഫാ​രി
cancel
camera_alt

സഫാരി ഇൻഷുറൻസ്​ പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിങ്ങി​െൻറ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സഫാരി ഗ്രൂപ്​ ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ

സൈനുൽ ആബിദീൻ, എക്സിക്യൂട്ടിവ് ഡയറക്ടർ ഷമീം ബക്കർ, റീജനൽ ഡയറക്ടർ (പർച്ചേസ്​)

ബി.എം. കാസിം എന്നിവർ പദ്ധതി വിശദീകരിക്കുന്നു

ഷാർജ: ഷോപ്പിങ്​ നടത്തുന്ന ഉപഭോക്​താക്കൾക്ക്​ ഇൻഷുറൻസ്​ പരിരക്ഷ ലഭിക്കുന്ന പദ്ധതിയുമായി സഫാരി ഗ്രൂപ്​. ലോയൽറ്റി കാർഡ്​ അംഗങ്ങളായ ഉപഭോക്​താക്കൾക്കാണ്​ അഞ്ച്​ ബില്യൺ ദിർഹം മൂല്യം വരുന്ന ലൈഫ്​ ഇൻഷുറൻസ്​ പദ്ധതി പ്രഖ്യാപിച്ചത്​. ഷാർജ സഫാരി മാളിൽ നടന്ന പരിപാടിയിൽ 'മൈ സഫാരി ലൈഫ് ഇൻഷുറൻസി​െൻറ' ഔദ്യോഗിക ലോഞ്ചിങ് സഫാരി ഗ്രൂപ്​ ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, ഷാർജ ഇന്ത്യൻ അസോസിയേഷനുവേണ്ടി പ്രസിഡൻറ്​ ഇ.പി. ജോൺസൻ, അഷ്‌റഫ് താമരശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ ഷമീം ബക്കർ, റീജിയനൽ ഡയറക്ടർ (പർച്ചേസ്​) ബി.എം. കാസിം എന്നിവർ പങ്കെടുത്തു.

​മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക്​ പരിരക്ഷ ലഭിക്കുന്ന തരത്തിലാണ്​ പദ്ധതി. കോവിഡ്​ മൂലമുള്ള മരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഒരുലക്ഷം ഉപഭോക്​താക്കൾക്ക്​ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മിഡിലീസ്​റ്റിൽ ആദ്യമായാണ് റീട്ടെയിൽ ഗ്രൂപ്​​​ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്​.

ഗോൾഡ് പ്ലാൻ

മാസം തോറും 750 ദിർഹമി​െൻറ പർച്ചേസ്​ നടത്തുന്നതിലൂടെ ലക്ഷം ദിർഹം കവറേജ്​ ലഭിക്കുന്ന ലൈഫ്​ ഇൻഷുറൻസ്​ പദ്ധതി ഉപഭോക്​താവി​െൻറ പേരിൽ ആക്​ടി​േവറ്റാകും. മാസം തോറും പുതുക്കുന്ന രീതിയിലാണ്​ പദ്ധതി. 400 ക്ലബ് കാർഡ് പോയൻറ്​ നൽകി രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ ഒരാൾക്ക് ഇൻഷുറൻസിൽ ഗോൾഡ് പ്ലാനിൽ അംഗമാകാം. ഉപഭോക്താവി​െൻറ കുടുംബാംഗങ്ങൾക്കും 40 ദിർഹം വീതം അടച്ച് ഒരു വർഷത്തേക്ക് പദ്ധതിയിൽ അംഗമാവാം. മൃതദേഹം നാട്ടിലയക്കുന്നതിന്​ 10,000 ദിർഹം വരെ ലഭിക്കും.

സിൽവർ പ്ലാൻ

മാസംതോറും 300 ദിർഹമി​െൻറ പർച്ചേസ്​ ഉറപ്പുവരുത്തുന്നതിലൂടെ 50,000 ദിർഹം കവറേജ്​ ഉള്ള ലൈഫ് ഇൻഷുറൻസ് ഉപഭോക്താവി​െൻറ പേരിൽ ആക്റ്റീവ് ആകും. 200 ക്ലബ് കാർഡ് പോയൻറ്​ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം.

മാസംതോറും പുതുക്കും. കുടുംബാംഗങ്ങൾക്ക്​ 20 ദിർഹം വീതം അടച്ച് ഒരു വർഷത്തേക്ക് പദ്ധതിയിൽ അംഗമാവാം. മൃതദേഹം നാട്ടിലയക്കുന്നതിന്​ 10,000 ദിർഹം വരെ ലഭിക്കും.

ഇ​ൻ​ഷു​റ​ൻ​സ്​ വി​വ​ര​ങ്ങ​ൾ

•ഒരു വർഷത്തിനുള്ളിൽ രണ്ടുമാസം നിശ്ചിത തുകയുടെ പർച്ചേസ് നടത്താത്തവരുടെ യോഗ്യത നഷ്​ടപ്പെടും

•ഉപഭോക്​താവി​െൻറ പ്രായപരിധി - 18 മുതൽ 65 വരെ

•കുടുംബാംഗങ്ങളുടെ പ്രായപരിധി -മൂന്ന്​ മുതൽ 65 വരെ

•എമിറേറ്റ്​സ്​ ഐ.ഡി നിർബന്ധം

•മൈ സഫാരി (MY SAFARI) ആപ്​ ഡൗൺലോഡ് ചെയ്ത്

രജിസ്​ട്രേഷൻ നടത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShoppingSafari Insurance Scheme
Next Story