മാർ ക്രിസോസ്റ്റത്തിെൻറ നിര്യാണത്തിൽ യൂസുഫലി അനുശോചിച്ചു
text_fieldsഎം.എ. യൂസുഫലി മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തക്കൊപ്പം
ദുബൈ: മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യുസുഫലി അനുശോചിച്ചു.
മാനവികതക്കും സാഹോദര്യത്തിനും പ്രാധാന്യം നൽകിയ സർവാദരണീയനായ വ്യക്തിത്വത്തിെൻറ ഉടമയായിരുന്നു ക്രിസോസ്റ്റം തിരുമേനി. മാർത്തോമസഭയുടെയും പൊതുസമൂഹത്തിെൻറയും ഉന്നതിക്കും പുരോഗതിക്കും വേണ്ടി ചിരിയും ചിന്തയും നിറച്ച ആത്മീയാചാര്യനെയാണ് നഷ്ടമായത്. അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചപ്പോഴൊക്കെ തിരുമേനി എന്നോട് കാണിച്ച സ്നേഹവും അടുപ്പവും മറക്കാനാവില്ല.
അദ്ദേഹത്തിെൻറ വിയോഗം താങ്ങാനുള്ള കരുത്ത് സഭക്കും സഭാംഗങ്ങൾക്കും ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.