വേനൽചൂടിലും കുളിരുപകരും സായ നൂറായ് ദ്വീപ്
text_fieldsഅറേബ്യൻ ഉൾക്കടലിനടുത്ത് സ്ഥിതിചെയ്യുന്ന സായ നൂറായ് ദ്വീപ് വേനൽചൂടിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്നു. സാദിയാത്ത് ദ്വീപിൽ നിന്ന് 12 മിനിറ്റ് ബോട്ട് യാത്ര ചെയ്താൽ സായ നൂറായ് ഐലൻറ് റിസോർട്ടിൽ എത്താം. തെളിനീർ ജലം, വെളുത്ത മൃദുവായ മണൽ, സമൃദ്ധമായ സസ്യങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട മനോഹരമായ റിസോർട്ട് ദ്വീപിൽ ഈദ് അൽ അദ്ഹ ആഘോഷിക്കാൻ എത്തുന്നവരുടെ തിരക്കേറും.
ഈ ടൂറിസം ദ്വീപിലെ പഞ്ചാരമണലും നീലിമ നിറഞ്ഞ വെള്ളത്തിെൻറ അടിത്തട്ടിലെ വർണാഭമായ കാഴ്ചകളും സന്ദർശകരുടെ മനം നിറക്കുന്നു. നഗരത്തിെൻറ തിരക്കിൽ നിന്നുമാറി വലിയ ബഹളങ്ങളില്ലാത്ത സ്വസ്ഥമായ അന്തരീക്ഷത്തിൽ കഴിയാനാവുമെന്നതാണ് ഇവിടേക്ക് കൊടും വേനലിലും സഞ്ചാരികളെ ആകർഷിക്കുന്നത്. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ സ്വകാര്യത ലഭിക്കുന്ന ദ്വീപാണിതെന്നതും പ്രത്യേകതയാണ്.
സമകാലിക വില്ലകളോടെയുള്ള പ്രത്യേക ലാൻഡ്‌സ്‌കേപ്പിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന റിസോർട്ടിൽ സന്ദർശകരെ കാത്തിരിക്കുന്നത് മികച്ച സേവനങ്ങളാണ്. റിസോർട്ടിലെ ലോകോത്തര സമുദ്രതീര സ്പാ പ്രശസ്തമാണ്.
അഞ്ച് ഭക്ഷണ പാനീയ ഔട്ട്ലെറ്റുകൾ, ബീച്ച് ക്ലബ്, കരയിലും കടലിലും വിനോദ സൗകര്യം എന്നിവയും ഉൾപ്പെടുന്നു. അറേബ്യൻ കടലിനഭിമുഖമായി തറ മുതൽ സീലിങ് വരെ വിൻഡോകളുള്ള റിസോർട്ടിലെ ഔട്ട്‌ഡോർ ടെറസ്, വിശാലമായ ലിവിങ് ഏരിയ എന്നിവ ദ്വീപിലെത്തുന്ന സന്ദർശകർക്ക് വേറിട്ട അനുഭവം നൽകുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യം, പ്രകൃതി സൗന്ദര്യം, മനോഹരമായ ബീച്ചുകൾ, സ്വതന്ത്യമായി വിഹരിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ ദ്വീപിലെത്തുന്ന കുട്ടികൾക്ക് ആനന്ദം പകരും. യാസ് മാളിൽ നിന്ന് 10 മിനിറ്റ് ദൂരവും അബൂദബി വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റ് യാത്ര ദൂരവുമാണ് സായ നൂറായ് ദ്വീപിലേക്കുള്ളത്. പ്രാദേശിക ഫാമുകളിൽ നിന്ന് ജൈവ ഉൽപ്പന്നങ്ങൾ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ ദ്വീപിലെത്തുന്നവർക്ക് ലഭ്യം.
ദമ്പതികൾക്ക് ഏറെ പ്രിയപ്പെട്ട ഈ ലൊക്കേഷനിൽ കുട്ടികളോടൊപ്പം താമസിക്കാനെത്തുന്ന ഒട്ടേറെ കുടുംബ സന്ദർശകരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.