കാൽനടക്കാരുടെ സുരക്ഷ; നിർമിത ബുദ്ധിയിൽ സീബ്രലൈനുകൾ
text_fieldsദുബൈ: കാൽനടക്കാരുടെ റോഡുസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈയിൽ നിർമിത ബുദ്ധിയിൽ (എ.ഐ) നിയന്ത്രിക്കുന്ന സിഗ്നലുകളോടുകൂടിയ സീബ്ര ലൈനുകൾ അതരിപ്പിച്ചു. ദുബൈ സിലിക്കൻ ഒയാസിസിൽ (ഡി.എസ്.ഒ) 14 ഇടങ്ങളിലാണ് എ.ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ട്രാഫിക് സിഗ്നലുകൾ സീബ്ര ക്രോസിങ് ലൈനുകളിൽ സ്ഥാപിച്ചത്. കാൽനടക്കാർ, സൈക്കിൾ യാത്രക്കാർ തുടങ്ങിയവർ സീബ്ര ലൈനുകൾ ഉപയോഗിക്കുമ്പോൾ എ.ഐ.
സാങ്കേതിക വിദ്യയിലൂടെ സൈൻ ബോർഡിൽ വാഹനങ്ങൾക്ക് മുന്നറിയിപ്പ് സിഗ്നലുകൾ തെളിയും. യാത്രക്കാർ റോഡു മുറിച്ചുകടക്കുന്ന സമയം നിർണയിക്കാൻ എ.ഐ സാങ്കേതിക വിദ്യക്ക് കഴിയുന്നതിനാൽ അപകടങ്ങൾ പരമാവധി കുറക്കാൻ സാധിക്കും. അതോടൊപ്പം അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരെ കണ്ടെത്താനും ഇത് സഹായകമാവും.
നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന പ്രമുഖ കമ്പനിയായ ഡെർകിന്റെ സഹകരണത്തോടെ ഡി.എസ്.ഒ ആണ് പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിലാണ് എ.ഐ സാങ്കേതിക വിദ്യ ദുബൈ നിരത്തുകളിൽ സ്ഥാപിച്ചത്. ട്രാഫിക് നിയമം ലംഘിക്കുന്നവരെ കണ്ടെത്താനും പുതിയ സാങ്കേതിക വിദ്യ പൊലീസിനെ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.