50െൻറ നിറവിൽ പുതുമകളോടെ അൽെഎൻ മൃഗശാല
text_fieldsഅൽെഎൻ: യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അൽെഎൻ മൃഗശാല 50 വർഷങ്ങളുടെ നിറവിൽ. 1968ൽ സ്ഥാപിതമായ മൃഗശാല അര നൂറ്റാണ്ട് പിന്നിടുന്നതിെൻറ ഭാഗമായി നിരവധി നവീകരണ പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ മൃഗശാലയിൽ ലൈറ്റ് ഷോ ഒരുക്കിയിട്ടുണ്ട്. മൃഗശാലയിലെ മൃഗങ്ങളുടെ ജീവിതവും ചരിത്രവും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് ലൈറ്റ് ഷോ തയാറാക്കിയിട്ടുള്ളത്. മാർച്ച് അവസാനം വരെ നീണ്ടുനിൽക്കുന്ന ലൈറ്റ് ഷോ വൈകുന്നേരം ആറ് മുതൽ രാത്രി പത്ത് വരെയാണ്. 10 ദിർഹമാണ് പ്രവേശന നിരക്ക്.
അടിസ്ഥാനപരമായ മാറ്റങ്ങളും മൃഗശാലയിൽ വരുത്തിയിട്ടുണ്ട്. പ്രദർശന വസ്തുക്കൾ വിപുലീകരിക്കുകയും പുതിയവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രവേശന കവാടത്തിൽ കുട്ടികൾക്ക് കളിക്കാനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.കഴിഞ്ഞ മാസം സഫാരി പാർക്കിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ച വെള്ളം നിറച്ച ചില്ലുകൂടിനകത്തെ ഹിപ്പോപൊട്ടാമസിെൻറ കളികൾ സന്ദർശകർക്ക് വിസ്മയക്കാഴ്ച സമ്മാനിക്കുന്നു. നിലവിലുള്ള ഇഴജന്തുക്കളുടെ പാർക്ക് പൊളിച്ചുമാറ്റി വിപുലമായ സൗകര്യത്തോടെ പുതിയ പാർക്ക് സജ്ജീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യ, ആഫ്രിക്ക, ഒാസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നിരവധി മൃഗങ്ങളെയാണ് കഴിഞ്ഞ വർഷം മൃഗശാലയിൽ എത്തിച്ചത്. കഴിഞ്ഞ വർഷം പ്രജനനത്തിലൂടെ മൃഗങ്ങൾ വർധിച്ചതായും ജീവനക്കാർ പറഞ്ഞു. നിലവിൽ വിവിധ ഇനങ്ങളിൽ പെട്ട 4000ത്തോളം മൃഗങ്ങളെ കാണാൻ അൽെഎൻ മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കഴിയും. ആഫ്രിക്കയിലെ തെക്കുകിഴക്ക് മേഖലയിലെ വംശനാശം നേരിടുന്ന മാനുകളും ഇവിടെയുണ്ട്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ‘സഹാറ കൺസർവേഷൻ ഫണ്ട്’ എന്ന മൃഗസംരക്ഷണ കൂട്ടായ്മയിലെ അംഗമാണ് അൽെഎൻ മൃഗശാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.