ഗ്ളോബല്‍ വില്ലേജ്: കിഴക്കിന്‍െറ വിസ്മയങ്ങള്‍ നിരത്തി പ്രത്യേക പവലിയന്‍
text_fieldsദുബൈ: ആഗോള ഉല്ലാസ-വിനോദ പ്രദര്‍ശന-വിപണന മേളയായ ഗ്ളോബല്‍ വില്ലേജില്‍ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള പ്രത്യേക പവലിയന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഫാര്‍ ഈസ്റ്റ് പവലിയനില്‍ തങ്ങളുടെ കലാ,സാംസ്കാരിക,ഉത്പന്ന വൈവിധ്യം അണിനിരത്തി കാണികളെ വിസ്മയിപ്പിക്കുന്നത്. ഓരോ രാജ്യത്തിന്‍െറയൂം ഷോപ്പുകള്‍ പവലിയനില്‍ വേറെവേറെയായാണ് സജ്ജീകരിച്ചിട്ടുള്ളത്. അതാത് രാജ്യങ്ങളുടെ സംസ്കാരവും ചരിത്രവും ഉത്പന്നങ്ങളും സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ പ്രത്യേക സംഘം തന്നെയുണ്ട്.
നാലു രാജ്യങ്ങളുടെയും കരകൗശല വസ്തുക്കളാണ് പവലിയന്‍െറ പ്രധാന ആകര്‍ഷണം.
കലാ തല്‍പ്പരരായ സന്ദര്‍ശകര്‍ക്ക് ജപ്പാനീസ് കാലിഗ്രാഫി അധ്യാപികയായ യുറി നകാഗാവയുടെ സൃഷ്ടികള്‍ ആസ്വദിക്കാം. സ്കൂള്‍ പഠനകാലത്ത് തന്നെ കലാരംഗത്തത്തെിയ യുറി ഇതാദ്യമായാണ് മിഡിലീസ്റ്റില്‍ എത്തുന്നത്. അയല്‍ക്കാരിയില്‍ നിന്ന് ദുബൈയിലെ ഗ്ളോബല്‍ വില്ളേജിനെക്കുറിച്ച് കേട്ടറിഞ്ഞാണ് ഇവിടെയത്തെിയത്. ജപ്പാനീസ് കാലിഗ്രഫി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള വലിയ അവസരമാണ് ഇതുവഴി തനിക്കു ലഭിച്ചതെന്നും ഇങ്ങനെയൊരു സാധ്യതക്കായി താന്‍ കാത്തിരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
കാന്‍ജി എന്ന പേരിലാണ് ജപ്പാന്‍ ഭാഷയിലെ കാലിഗ്രാഫി അറിയപ്പെടുന്നത്. പ്രാഥമിക ക്ളാസില്‍ പഠിക്കുമ്പോള്‍ തന്നെ ഇതില്‍ തല്പരയായ യുറി നകാഗാവ ഇപ്പോള്‍ 15 വര്‍ഷമായി കാലിഗ്രാഫി അധ്യാപികയാണ്.
വിവിധ രാജ്യങ്ങളിലെ മനോഹരമായ കലാശില്പങ്ങള്‍ സന്ദര്‍ശകര്‍ ധാരാളമായി വാങ്ങുന്നുമുണ്ട്. ഫിലിപ്പീന്‍സ് സ്റ്റാളുകളില്‍ 10 ദിര്‍ഹം മുതലുള്ള ഉത്പന്നങ്ങളുണ്ട്. ജപ്പാനീസ് സ്റ്റാളുകളില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉത്പന്നങ്ങള്‍ വരെയുണ്ട്. വീട്ടുപകരണങ്ങളും വീട്ടലങ്കാര വസ്തുക്കളും മുതല്‍ ചായപ്പൊടിയും കോപ്പകളും വരെ ആ നിരയില്‍ കാണാം. ഫാര്‍ ഈസ്റ്റിലെ നാലു രാജ്യങ്ങളുടെ സ്റ്റാളുകളാണ് പവലിയനില്‍ ഉള്ളതെങ്കിലൂം മലേഷ്യയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നുമുള്ള ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. മലേഷ്യന്‍ കാര്‍ഷികഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റാളില്‍ ആട്ടിന്‍പാലും ചിപ്സും ഉണക്കപ്പഴങ്ങളും കാപ്പിയും ലഭ്യമാണ്.
പൗരസ്ത്യ ദേശങ്ങളുടെ ചരിത്രവും സംസ്കാരവും അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് അത് വായിച്ചറിയാന്‍ പ്രത്യേക ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. പുസ്തകം വാങ്ങേണ്ടകാര്യമില്ല. അവിടെയിരുന്ന് തന്നെ വായിച്ച് അറിവ് നേടാം എന്നതാണ് ഈ വായനശാലയുടെ സവിശേഷത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.