ബുർജ് ഖലീഫയിലൂടെ ബാനർ പ്രകാശനം ചെയ്ത് മലയാളി
text_fieldsദുബൈ: ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിലൂടെ പുതിയ സ്ഥാപനത്തിന്‍റെ പ്രഖ്യാപനം നടത്തി മലയാളിയുടെ വിദ്യാഭ്യാസ സ്ഥാപനം. സാമ്പത്തിക പഠനത്തിന് മാത്രമായി കൊച്ചിയിൽ ആരംഭിക്കുന്ന സെവൻ ക്യാപിറ്റൽസ് ഇൻസ്റ്റിറ്റ്യട്ടാണ് ബുർജ് ഖലീഫയിൽ തങ്ങളുടെ ബാനർ തെളിയിച്ച് തുടക്കം കുറിച്ചത്.
വെള്ളിയാഴ്ച രാത്രി 9.10നാണ് ബുർജ് ഖലീഫയിൽ ബാനർ പ്രകാശനം ചെയ്തത്. ബുർജ് ഖലീഫയിൽ തെളിയുന്ന ആദ്യ മലയാളി സ്റ്റാർട്ട് അപ്പ് സ്ഥാപനമാണിതെന്ന് സെവൻക്യാപിറ്റൽസ് സി.ഇ.ഒ മുഹമ്മദ് ഷഹീൻ പറഞ്ഞു. യു.എ.ഇയിൽ പ്രവർത്തിക്കുന്ന സെവൻക്യാപിറ്റൽസ് എന്ന ഓഹരി വിപണന സ്ഥാപനത്തിന് കീഴിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.
ആദ്യ ക്യാമ്പസ് കൊച്ചിയിൽ ആരംഭിക്കും. ഫിനാൻഷ്യൽ മാർക്കറ്റ് പഠനത്തിന് മാത്രമായി ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമാണിതെന്നും സംരംഭകർ അവകാശപ്പെടുന്നു. ക്ഷണിക്കപ്പെട്ട 500ഓളം അതിഥികൾ ബുർജിലെ ബാനർ ലോഞ്ചിങ് കാണാനെത്തിയിരുന്നു. ബീം മീഡിയ അഡ്വർടൈസിങ് കമ്പനിയാണ് ബുർജ് ഖലീഫയിൽ ബാനർ പ്രൊജക്ഷൻ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.