പുതുക്കിയ വില വിവരപ്പട്ടികയില്‍ 21 ജീവന്‍രക്ഷാ മരുന്നുകള്‍ കൂടി
text_fieldsതിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവരപ്പട്ടികയില്‍ 21 ജീവന്‍രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി.
എലിപ്പനി, കുഷ്ഠം, മലേറിയ, എയ്ഡ്സ് രോഗികള്‍ക്കുണ്ടാകുന്ന അണുബാധകള്‍, വൃക്കരോഗികള്‍ തുടങ്ങിയവക്കെല്ലാം ചുരുങ്ങിയ െചലവില്‍ മരുന്ന് ലഭിക്കും.
പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും രണ്ടു വര്‍ഷക്കാലമായി കെ.എം.എസ്.സി.എൽ വഴി ആവര്‍ത്തിച്ച് ദര്‍ഘാസ് ക്ഷണിച്ചിട്ടും വിതരണക്കാരെ കിട്ടാത്തവയാണ്. ചില മരുന്ന് കമ്പനികളുടെ പെട്ടെന്നുള്ള പിന്മാറ്റവും പ്രതിസന്ധി ഉണ്ടാക്കി. ഇതിനെതുടര്‍ന്ന് മന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രാലയത്തെയും വസ്തുതകള്‍ ധരിപ്പിച്ചു. നാഷനല്‍ ഫര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ചെയര്മാന് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തിയപ്പോഴും മന്ത്രി ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.