കണ്ണാണ്, കാക്കണം
text_fieldsഅൾട്രാവയലറ്റ് രശ്മികളിൽ നിന്നും ടാനിങിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്‌ക്രീൻ പുരട്ടുന്നത് പോലെ, ഈ വേനൽക്കാലത്ത് ശരിയായ സംരക്ഷണം നൽകിയില്ലെങ്കിൽ നമ്മുടെ കണ്ണുകൾക്ക് സൂര്യാതപമേൽക്കും. വേനൽക്കാലത്ത് നമ്മുടെ കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ ചില ലളിതമായ ടിപ്പുകൾ ഇതാ-
1.100% UV പരിരക്ഷയുള്ള സൺഗ്ലാസുകൾ ധരിക്കുക
തിമിരവും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്‍റെ (ARMD) രൂപീകരണത്തിൽ UVA, UVB രശ്മികളുമായുള്ള സമ്പർക്കം പങ്കുവഹിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ 100% UV പരിരക്ഷയുള്ള സൺഗ്ലാസുകളുടെ ഉപയോഗം ആവശ്യമാണ്.
2. തൊപ്പി ധരിക്കുക
തൊപ്പി ധരിക്കുന്നത് സൺഗ്ലാസുകളാൽ സംരക്ഷിക്കപ്പെടാത്ത കണ്ണിന്‍റെ ഭാഗങ്ങളിൽ അൾട്രാവയലറ്റ് എക്സ്പോഷർ ഗണ്യമായി കുറക്കും. വീതിയേറിയ തൊപ്പി ഉപയോഗിക്കുന്നത് ശിപാർശ ചെയ്യുന്നു.
3. സുരക്ഷിത നീന്തൽ പരിശീലനങ്ങൾ
നീന്തുമ്പോൾ കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ഗുരുതരമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. കുളത്തിൽ കണ്ണടകൾ ഉപയോഗിക്കുന്നത് മലിനീകരണവും കണ്ടാമിനേഷനും കുറക്കും.
4. കണ്ണുകൾ ഈർപ്പമുള്ളതാക്കുക
വേനൽക്കാല അന്തരീക്ഷം കണ്ണിന്‍റെ ടിയർ ഫിലിമിനെ ബാധിക്കുകയും വരൾച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു. കണ്ണുകൾ നനവുള്ളതും ഉന്മേഷദായകമായും നിലനിർത്താൻ കൃത്രിമ കണ്ണുനീർ ഉപയോഗിക്കുന്നത് ശിപാർശ ചെയ്യുന്നു. എയർ കണ്ടീഷണറിന് മുന്നിൽ നേരിട്ട് ഇരിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് കണ്ണുനീർ ത്വരിതഗതിയിൽ ബാഷ്പീകരിക്കപ്പെടുന്നതിനും വരൾച്ച വർധിപ്പിക്കുന്നതിനും കാരണമാകും.
5. ജലാംശം നിലനിർത്തുക
കണ്ണുകളുടെയും ചർമ്മത്തിന്‍റെയും നിർജ്ജലീകരണം തടയാൻ പ്രതിദിനം കുറഞ്ഞത് 1.5 ലിറ്റർ വെള്ളം കുടിക്കാൻ ശുപാർശ ചെയ്യുന്നു.
6. ഇലക്കറികൾ കഴിക്കുക
ഇലക്കറികളിലെ (ഉദാ- കാബേജ്) വിറ്റാമിനുകളും ആന്‍റിഓക്‌സിഡന്‍റുകളും ടിയർ ഫിലിം സമഗ്രതയും റെറ്റിനയുടെ ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു. ഫാറ്റി ഫിഷ്, നട്‌സ് (ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയവ), സിട്രസ് പഴങ്ങൾ, പയർർഗങ്ങൾ എന്നിവ കണ്ണുകൾക്ക് നല്ലതാണ്.
7. കൈ കഴുകുക
കൺജങ്ക്റ്റിവിറ്റിസ് (പിങ്ക് ഐ) പോലുള്ള പകർച്ചവ്യാധികൾ പിടിപെടാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് പതിവായി കൈ കഴുകുന്നത്.
8. ആരോഗ്യകരമായ ഉറക്കം
വേനൽക്കാലത്ത് ദിവസങ്ങൾ കൂടുതലായതിനാൽ, സുഖം പ്രാപിക്കുന്നതിനും കണ്ണിന്‍റെ ആയാസം തടയുന്നതിനും രാത്രി ഉറക്കം ഉറപ്പാക്കേണ്ടത് ആവശ്യമാണ്. നമ്മുടെ കണ്ണുകൾക്ക് ആയാസമോ വരൾച്ചയോ ചൊറിച്ചിലോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് നമ്മുടെ കണ്ണുകൾ തിരുമ്മാൻ പ്രേരിപ്പിക്കുന്നു. ഇത് രോഗങ്ങൾക്ക് വിധേയമാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
(ആസ്റ്റർ ഹോസ്പിറ്റലിൽ സ്‌പെഷ്യലിസ്റ്റ് ഒപ്താൽമോളജിസ്റ്റ് ആണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.