പാതയോരത്ത് തലയുയർത്തി ആലപ്പുഴ മെഡിക്കൽ കോളജ്
text_fieldsഅമ്പലപ്പുഴ: ആതുരസേവന രംഗത്ത് സംസ്ഥാനത്തിന്‍റെ യശസ്സ് ഉയര്‍ത്തുന്ന ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് തലയെടുപ്പേറെ. ദേശീയപാതയോരത്തെ ഏകമെഡിക്കല്‍ കോളജാണിത്. രോഗികള്‍ക്ക് റോഡ് മാര്‍ഗം ഏതുസമയത്തും എത്തിച്ചേരാൻ സൗകര്യമുണ്ട്. റെയില്‍ മാര്‍ഗം യാത്ര ചെയ്യുന്നവര്‍ക്ക് അമ്പലപ്പുഴ, പുന്നപ്ര റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കാം. അമ്പലപ്പുഴയില്‍നിന്ന് നാലും പുന്നപ്രയില്‍നിന്നും മൂന്നും കിലോമീറ്ററാണ് ആശുപത്രിയിലേക്കുള്ള ദൂരം.
1963ല്‍ തിരുമല ദേവസ്വം രക്ഷാധികാരിയായ കേരള കള്‍ചറല്‍ എജുക്കേഷന്‍ സൊസൈറ്റി രൂപവത്കരിച്ചാണ് ആലപ്പുഴ നഗരത്തില്‍ ആശുപത്രിയും വണ്ടാനത്ത് കോളജിനും തുടക്കമാകുന്നത്. നാഗേന്ദ്രപ്രഭു പ്രസിഡന്‍റും വെങ്കിടേശ്വര പ്രഭു സെക്രട്ടറിയുമായ സൊസൈറ്റി ഇതിനായി 145 ഏക്കര്‍ സ്ഥലം കണ്ടെത്തി. 1963 മാര്‍ച്ച് ആറിന് മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ തറക്കല്ലിട്ട് നിര്‍മാണം ആരംഭിച്ച കോളജില്‍ ആഗസ്റ്റിൽ ക്ലാസുകള്‍ ആരംഭിച്ചു.
കോളജ് നടത്തിപ്പിന്‍റെ പേരില്‍ മാനേജ്മെന്‍റ് തലവരിപ്പണം ഈടാക്കുന്നതായ ആരോപണം ഉയർന്നതിനെ തുടർന്ന് 1967 മുതല്‍ അഞ്ചു വര്‍ഷം ദേവസ്വം ബോർഡിൽനിന്ന് ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു. പിന്നീട് ദേവസ്വം ബോര്‍ഡ് തിരിച്ച് ചുമതല ഏറ്റെടുക്കാന്‍ തയാറാകാതെ വന്നതോടെ 1973 ഒക്ടോബര്‍ 23ന് ആലപ്പുഴ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു.
കേരളത്തിലെ നാലാമത്തെ മെഡിക്കല്‍ കോളജാണ്. ആകെയുള്ള 168 ഏക്കറില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് 53 ഏക്കറിലാണ്. ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി 2005ലാണ് വണ്ടാനത്തേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നത്. 2005 ജനുവരിയില്‍ കുട്ടികളുടെയും ത്വക്ക്, മാനസിക രോഗവിഭാഗങ്ങളും വണ്ടാനത്തേക്ക് മാറ്റി.
2007ല്‍ മെഡിസിന്‍ വിഭാഗവും. 2010ല്‍ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായും വണ്ടാനത്തേക്ക് മാറ്റി. 30,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടടത്തില്‍ എ, ബി, സി, സി2, ഡി, ഇ, എഫ്, ജി, എച്ച്, ഐ, ജെ, കെ ബ്ലോക്കുകളിലായി 1051 കിടക്കയാണുള്ളത്. ദിവസവും 1400ഓളം രോഗികള്‍ക്ക് കിടത്തിച്ചികിത്സയുണ്ട്.
ഒ.പി ദിവസങ്ങള്‍ (തിങ്കള്‍ മുതല്‍ ശനി വരെ)
1.മെഡിസിന്‍-
2.സര്‍ജറി-
3.പീഡിയാട്രിക് മെഡിസിന്‍-
4.ഗൈനക്കോളജി-
5. ഓര്‍ത്തോ-
6. ത്വക്ക്-
7. മാനോരോഗം-
8. ഒഫ്ത്താല്‍മോളജി-തിങ്കള്‍ മുതല്‍ വെള്ളി
9. കാര്‍ഡിയോളജി-തിങ്കള്‍, വ്യാഴം, ശനി
10. ശ്വാസകോശ രോഗം-ബുധൻ, വെള്ളി
11. കാര്ഡിയൊതെറപ്പി സര്‍ജറി-ചൊവ്വ
12.ന്യൂറോളജി-ചൊവ്വ, വെള്ളി
13. ന്യൂറോ സർജറി-ചൊവ്വ, വെള്ളി
14. നഫ്രോളജി-ബുധന്‍
15. പീഡിയാട്രിക് നെഫ്രോളജി-വ്യാഴം
16. യൂറോളജി-തിങ്കള്‍, ബുധന്‍
17. പീഡിയാട്രിക് സർജറി- തിങ്കള്‍, വ്യാഴം
18. ഗ്യാസ്ട്രോഎന്ററോളജി-വ്യാഴം
19. ഡെന്റല്‍-തിങ്കള്‍ മുതല്‍ വെള്ളി
20. പാലിയേറ്റിവ്-ശനി
21. കാന്‍സര്‍-ചൊവ്വ, വ്യാഴം, വെള്ളി
22. ഫിസിക്കല്‍ മെഡിസിന്‍-തിങ്കള്‍, ബുധന്‍, വെള്ളി
23. ഫൈലേറിയ-ചൊവ്വ, വെള്ളി
24. ഇ.എന്‍.ടി-തിങ്കള്‍ മുതല്‍ വെള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.