കർക്കടകത്തിൽ ദേഹബലം നേടാം, ഈ ഭക്ഷണങ്ങളിലൂടെ...
text_fieldsആഹാരത്തെ ഒൗഷധമാക്കുക എന്ന ചികിത്സാനയം വളരെക്കാലം മുമ്പുതന്നെ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. കർക്കടക ത്തിൽ പെയ്ത് നിറയുന്ന മഴക്കൊപ്പം രോഗപ്രതിരോധശേഷിയും ഉണർവും ഉന്മേഷവും നേടാനുള്ള ചര്യകളാണ് ആയുർവേദം നി ർദേശിക്കുന്നത്. ചുരുക്കത്തിൽ ശരീരബലമില്ലാത്തവർക്ക് പ്രതിരോധശേഷിയും ബലമുള്ളവർക്ക് അത് നിലനിർത്താനുമു ള്ള വഴികൾ ലളിതമായി വീട്ടിൽതന്നെ ചെയ്യാനാകുന്നു.
ശരീരവും മനസ്സും ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ ആഹാര ത്തിന് സുപ്രധാനമായ പങ്കാണുള്ളത്. ഋതുഭേദങ്ങൾക്കനുസരിച്ച് കഴിക്കേണ്ട ഭക്ഷണങ്ങൾക്കും വ്യത്യാസമുണ്ട്. രോഗ ങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നതിന് പുറമെ ശരീരബലം, വർണം, പുഷ്ടി ഇവയും ഇത്തരം ആഹാര ഒൗഷധ സംസ്കാരത്തിലൂട െ നമുക്ക് നേടാനാകും.
ആഹാരം തന്നെ ഒൗഷധമാക്കി കർക്കടകത്തിൽ ദേഹരക്ഷക്കായി പ്രയോജനപ്പെടുത്താം. മുക്കുടി, സൂപ്പ്, ഔഷധക്കഞ്ഞികൾ, പത്തിലക്കറി, തവിടപ്പം ഇവ കർക്കിടകത്തിൽ ഏറെ അനുയോജ്യമാണ്.
മുക്കുടി
ദഹന രസങ്ങളെ ഉദ്ദീപിപ്പിക്കാനും വയറിനെ ശുദ്ധമാക്കാനും ഉത്തമമാണ് മുക്കുടി. ചുക്ക്, ജീരകം, ആയമോദകം, കുരുമുളക്, പു ളിയാരില, കുടകപ്പാലയരി, െകാത്തമല്ലി ഇവ അരച്ച് ഒരു ഗ്ലാസ് മോരിൽ കലക്കി തിളപ്പിച്ച് പതയുേമ്പാൾ മഞ്ഞൾപ്പൊ ടിയും ഉപ്പും ചേർത്ത് രാവിലെ കഴിക്കാം.
കരുത്തേകും സൂപ്പുകൾ
മാംസ സൂപ്പ്: ശരീരം ക്ഷീണിക്കൽ, അസ് ഥിക്ഷയം ഇവ പരിഹരിക്കാൻ ആട്ടിൻസൂപ്പ് ഗുണകരമാണ്. മഴക്കാലത്ത് മാസത്തിൽ മൂന്നു തവണ ഉപയോഗിക്കാം. അമിതരക്ത സ മ്മർദം, അമിത കൊളസ്ട്രോൾ ഇവയുള്ളവർ ഉപയോഗം പരിമിതപ്പെടുത്തണം. വട്ടക്കുറുന്തോട്ടി, കരിങ്കുറുഞ്ഞി, പുത്തരിച്ചുണ്ട ഇവയുടെ വേരിൻമേൽത്തൊലി, ദേവതാരം, ചുവന്നരത്ത ഇവയുടെ നേർത്ത കഷായത്തിൽ ആട്ടിൻ മാംസവും ചേർത്ത് ചെറുതീയിൽ പാകപ്പെടുത്താം. ഇതിൽ ചുവന്നുള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ച് ഉപ്പും കുരുമുളകും ചേർത്തുപയോഗിക്കണം.
ചെറുപയർ സൂപ്പ്: ദഹനശക്തിയെ വർധിപ്പിക്കുന്ന സൂപ്പുകളിൽ പ്രധാനമാണ് ചെറുപയർ സൂപ്പ്. മഴക്കാലത്ത് നിത്യവും കഴിക്കാം. എല്ലാക്കാലങ്ങളിലും ചെറുപയർ സൂപ്പ് ഉപയോഗിക്കാം. 60 ഗ്രാം ചെറുപയർ ഒരു ലിറ്റർ വെള്ളത്തിൽ കഷായംവെച്ച് അരിച്ചെടുത്തതിൽ ഇന്തുപ്പ്, മല്ലി, ചുക്ക് ഇവ അഞ്ച് ഗ്രാം വീതം പൊടിച്ച് ചേർത്ത് കുറച്ച് മാതള നാരങ്ങനീരും ചേർത്ത് കറിവേപ്പിലയും ചുവന്നുള്ളിയും താളിച്ചുപയോഗിക്കുക.
കഞ്ഞി മരുന്നാണ്
ചോറിനേക്കാൾ എളുപ്പം ദഹിക്കുന്ന വിഭവമായ കഞ്ഞിക്ക് കേരളീയ ഭക്ഷണക്രമത്തിൽ പണ്ടുമുതലേ പ്രമുഖസ്ഥാനം ഉണ്ടായിരുന്നു. വറ്റ് കുറഞ്ഞ് വെള്ളം കൂടിയ ‘പേയ’ എന്നറിയപ്പെടുന്ന കഞ്ഞിയാണ് ദഹിക്കാൻ കൂടുതലെളുപ്പം. കഞ്ഞി, മരുന്ന് കൂടിചേർത്തുവെക്കുേമ്പാൾ ആഹാരം ഒൗഷധമായി മാറുന്നു.
നവരയരിയോ ഉണക്കലരിയോ 100ഗ്രാം വീതം വെള്ളത്തിലിടുക. ഒപ്പം 10 ഗ്രാം വീതം കരിപ്പെട്ടി ജീരകം, ചുക്ക്, ഉലുവ ഇവ പൊടിച്ച് ചേർക്കുക. അഞ്ച് ഗ്രാം എള്ളുകൂടി ചേർത്ത് കഞ്ഞി വേവിക്കുക. വെന്ത് കഴിഞ്ഞാൽ തേങ്ങാപ്പാലും ഉപ്പും ചേർത്ത് കഴിക്കുക.
പ്രമേഹരോഗിക്ക് ബലമേകാൻ
100 ഗ്രാം നുറുക്ക് ഗോതമ്പിൽ 10 ഗ്രാം ഉലുവയും 5 ഗ്രാം വീതം പെരുംജീരകം, ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി ഇവയും ചതച്ചിട്ട് കഞ്ഞി കഴിക്കുന്നത് പ്രമേഹരോഗിയുടെ ക്ഷീണമകറ്റി ബലമേകും.
ലളിതമായ ഉലുവക്കഞ്ഞി
തലേന്ന് കുതിർത്ത 50 ഗ്രാം ഉലുവ 100 ഗ്രാം നവരയരിയും ചേർത്ത് വേവിക്കുക. നാളികേരവും ശർക്കരയും ചേർത്ത് കഴിക്കുക.
വേദനയകറ്റാൻ തവിടപ്പം
കർക്കിടകത്തിൽ തവിടപ്പം കഴിക്കുന്നത് വളരെക്കാലം മുതൽ പ്രചാരത്തിലുള്ളതാണ്. തവിട് കുഴച്ച് വാഴയിലയിൽ നേർമയായി പരത്തി അതില ശർക്കര, തേങ്ങചിരവിയത്, ജീരകം, ചുക്ക് പൊടിച്ചത്, ഏലത്തരി ഇവ വിതറി അടപോലെ വേവിച്ചെടുക്കാം. ജീവകം ബി, ഇ, ഫെറുലിക് ആസിഡ് തുടങ്ങിയവ പോഷക ഘടകങ്ങളാൽ സമ്പന്നമാണ് തവിട്.
രോഗങ്ങളെ അകറ്റാൻ രസായനങ്ങൾ
രോഗപ്രതിരോധം, ആരോഗ്യം, ദീർഘായുസ്സ്, മങ്ങലേൽക്കാത്ത ഒാർമശക്തി, അവശതകളില്ലാത്ത വാർധക്യം, ഇവയെല്ലാം രസായനഷൗധങ്ങൾ കഴിക്കുന്നിലൂടെ കൈവരിക്കാനാകും. ച്യവനപ്രാശം, ബ്രഹ്മരസായനം, അജാശ്വഗന്ധാദിലേഹ്യം ഇവയിലേതെങ്കിലും ഒന്ന് നിത്യവും കഴിക്കുന്നത് നല്ല ഫലം നൽകും. നിത്യവും രാവിലെ 20 ഗ്രാം എള്ള് ചവച്ചിറക്കി അതിന് മീതെ തിളപ്പിച്ചാറിയ തണുത്ത വെള്ളം കുടിക്കുന്നത് രസായന ഗുണത്തെ നൽകാറുണ്ട്.
മഴക്കാലം - ഭക്ഷണം കരുതലോടെ
വർഷക്കാലത്ത് ദഹനശക്തി വർധിപ്പിച്ച് അതിലൂെട രോഗപ്രതിരോധം നേടാനാവുന്ന രീതിയിലുള്ള ലഘുവായ ഭക്ഷണങ്ങളാണ് ഉചിതം. നെയ്യുണ്ണി, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, മുള്ളൻചീര, ആനക്കൊടിത്തൂവ, ചീര, ചേമ്പില ഇവയുടെ ഇലകളാണ് പത്തിലകൾ. ധാരാളം ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും കലവറയാണിവ.
- കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തിന് പത്തിലകൾ ചേർത്ത് േതാരനാക്കി കഴിക്കാറുണ്ട്.
- ഇടവേളകളിൽ വെണ്ണനീക്കിയ മോര്, പച്ചക്കറി സൂപ്പുകൾ, പഴച്ചാറുകൾ ഇവ കഴിക്കാം.
- ചുക്കും മല്ലിയും ജീരകവും ചേർത്ത് വെന്ത വെള്ളം ദഹനത്തെ എളുപ്പമാക്കും.
- ഗോതമ്പ്, ചെറുപയർ, നെല്ലിക്ക, പാവക്ക, ചെന്നെല്ല്, കോവക്ക, വാഴക്കൂമ്പ്, മുരിങ്ങക്ക, കോഴിയിറച്ചി, ആട്ടിറച്ചി, ചെറുമത്സ്യങ്ങൾ ഇവ മഴക്കാലത്ത് ഭക്ഷണത്തിൽപെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.