കര്ക്കിടകത്തിലെ ആരോഗ്യ സംരക്ഷണം
text_fieldsഉഴിച്ചിലിന്റെ ഗുണങ്ങള്
പറഞ്ഞു കേട്ട കഥകളിലെ പ്രതാപം ഇല്ലെങ്കിലും കടത്തനാടൻ മണ്ണിൽ കളരികളിപ്പോഴും സജീവമാണ്. കാലവർഷമെത്തിയതോടെ രോഗപ്രതിരോധത്തിനും അതുവഴി ആരോഗ്യസംരക്ഷണത്തിനും മെയ്വഴക്കത്തിനും കളരികളിലിപ്പോഴും എത്തുന്നവർ ഏറെയാണ്. ഒരു തവണയെങ്കിലും കളരിയുടെ ഭാഗമായവരിൽ പലർക്കും ഈ ആയോധനമുറ തുടർച്ചായി പരിശീലിക്കാൻ കഴിയുന്നില്ലെങ്കിലും കർക്കടക മാസം കടന്നുവരുന്നതോടെ ചെറിയ രീതിയിൽ എണ്ണതേച്ച് കുളിയെങ്കിലും നടത്താത്തവർ വിരളം. കടത്തനാട് കളരിസംഘം അഡ്മിനിസ്േട്രഷൻ സെക്രട്ടറി സജിൽ ഗുരുക്കൾ ഉഴിച്ചിലിെൻറ പ്രാധാന്യത്തെക്കുറിച്ചും അതിെൻറ വിവിധ വശങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
ഉഴിച്ചിൽ മാനസിക പിരിമുറുക്കം കുറക്കും. രക്തയോട്ടം ശരിയായ രീതിയിൽ ക്രമീകരിക്കപ്പെടും. സന്ധികൾ അയവുള്ളതാകും. ആത്മവിശ്വാസം ഉയരും. ഞരമ്പുകളുടെ പ്രവർത്തനം ശരിയാവുന്നതുവഴി ആന്തരികാവയവങ്ങളുടെ പ്രവർത്തനവും കൃത്യമായ രീതിയിൽ നടക്കും.
പ്രസക്തി: സാധാരണഗതിയിൽ ഒരു വർഷത്തെ രണ്ടുകാലമായി തിരിച്ചു പറയാറുണ്ട്. അതിൽ കർക്കടകം ഉൾപ്പെടുന്ന കാലത്തിലാണ് ശരീരത്തിൽനിന്ന് നേരത്തേ നഷ് ടപ്പെട്ടവ തിരിച്ചുപിടിക്കുന്നത്. കാലാവസ്ഥ അനുയോജ്യമാണെന്നതാണ് പ്രധാന പ്രത്യേകത. ശരീരത്തിന് നല്ല രീതിയിൽ അയവ് ലഭിക്കും, തോലിന് ശക്തിയും മൃദുലതയും കൈവരും, രക്തസമ്മർദം കുറയും, ശ്വാസഗതി ക്രമീകരിക്കപ്പെടും, സുഖ ശോധന ലഭിക്കും, ഒപ്പം വയറുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകൾ ഒഴിവാകും. ഇൻസുലിെൻറ ഉൽപാദനം വർധിക്കുക വഴി പ്രമേഹത്തെ അകറ്റാൻ കഴിയും. പൊതുവെ പ്രതിരോധ ശേഷി വർധിക്കുകയും ആരോഗ്യം അനുഭവിക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും.
ഉഴിച്ചിലിന് രണ്ടു വഴി: പ്രധാനമായും രണ്ടുതരത്തിലാണ് ഉഴിച്ചിൽ. കൈയുഴിച്ചിലും ചവിട്ടി ഉഴിച്ചിലുമാണവ. സാധാരണഗതിയിൽ 14, 21 ദിവസങ്ങളിലായാണ് ഉഴിച്ചിൽ നടക്കുന്നത്.
ശരീരത്തിെൻറ ഓരോ ഭാഗങ്ങളിലും കൃത്യമായ എണ്ണവും കനവും നിലനിർത്തി ഒന്നു മുതൽ ഏഴു വരെ ദിവസം ആരോഹണക്രമത്തിലും ഏഴു മുതൽ 14 ദിവസം വരെ അവരോഹണ ക്രമത്തിലുമാണ് പ്രധാനമായും ഉഴിച്ചിൽ നടത്തുന്നത്.
കളരിത്തൈലങ്ങൾ പുരട്ടിയുള്ള ചവിട്ടി ഉഴിച്ചിൽ ദുർമേദസ്സിനെ കുറക്കും. സന്ധികളിലെ വേദനകൾ അകറ്റും. നാഡികളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ശരീരത്തിെൻറ പ്രവർത്തന വൈകല്യംമൂലം മാലിന്യങ്ങൾ അടിഞ്ഞുകൂടാം. ഇവ നീക്കംചെയ്യുകയാണ് പ്രധാനം. കളരിമുറ അഭ്യസിക്കുന്ന കുട്ടികൾക്ക് ഏഴു വയസ്സ് മുതൽ ഉഴിച്ചിൽ ആരംഭിക്കും. ചുരുങ്ങിയത് മൂന്നുവർഷം തുടർച്ചയായി ഉഴിച്ചിൽ നടത്തുന്നത് ഏറെ ഗുണകരമാണെന്നാണ് വിശ്വാസം.
തൈലങ്ങൾ: കളരിയിൽ പ്രധാനമായും മുക്കൂട്ട് ഉപയോഗിച്ചുള്ള തൈലങ്ങളാണ് ഉപയോഗിച്ച് വരുന്നത്. വിവിധ അസുഖങ്ങൾ ഉള്ളവർക്കും പ്രത്യേകം തൈലങ്ങൾ ഉപയോഗിക്കും
തേച്ചുകുളിക്കൂ, ആരോഗ്യം നിലനിർത്തൂ...
‘അഭ്യംഗ്യം ആചരേൽ നിത്യ, സഃജരാശ്രമ വാതഃ’ എന്ന അഷ്ടാംഗഹൃദയത്തിലെ വരികളാണ് കർക്കടകത്തിൽ ആരോഗ്യസംരക്ഷണത്തിെൻറ പ്രസക്തിയെക്കുറിച്ച് വടകര സിദ്ധസമാജം ട്രഷറർ ധ്രുവിന് പറയാനുള്ളത്. നിത്യേന തേച്ചുകുളിക്കുന്ന ഒരാൾക്ക് വാതം, ക്ഷീണം, ജര എന്നിവ ഉണ്ടാവില്ലെന്നാണ് ഇതിനർഥം.
എണ്ണ തേച്ചുള്ള കുളിക്കും ആരോഗ്യപരിചരണത്തിനും കർക്കടകത്തിൽ മാത്രമല്ല, എല്ലാ സമയത്തും പ്രസക്തിയുണ്ടെന്ന് ധ്രുവ് പറഞ്ഞു. സിദ്ധസമാജത്തിൽ കർക്കടകത്തിനായി പ്രത്യേകതയൊന്നും ഇല്ല. പൊതുവെ ചൂട് കുറഞ്ഞ കാലാവസ്ഥയായതിനാലും പഥ്യത്തിെൻറ കാര്യത്തിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന സമയമായതിനാലും ആരോഗ്യസംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ ഈ വേളയിൽ ഗുണം ചെയ്യും.
തൈലങ്ങളും ലേഹ്യങ്ങളും ജനങ്ങൾ വാങ്ങി ഉപയോഗിക്കുന്ന മാസമാണിത്. ഇതിനുപുറമെ, കർക്കടക മരുന്ന് എന്ന രീതിയിൽ നാട്ടിൻപുറങ്ങളിൽ പണ്ട് മുതലേ പലവിധ ധാന്യങ്ങളും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള മരുന്ന് തയാറാക്കാറുണ്ട്. മഴക്കാലമായതിനാൽ പുറത്തു പോയി കഠിനമായ ജോലികൾ ഈ വേളയിൽ ചെയ്യുക പതിവില്ല. ശരീരം പൊതുവെ ഇളമപ്പെടുന്ന കാലമാണ്. അതിനാൽ, ചെയ്യുന്ന എല്ലാ മരുന്നുകളും ആരോഗ്യസംരക്ഷത്തിന് ഗുണം ചെയ്യുമെന്നും ധ്രുവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.