Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightകർക്കടകം: ആഹാരത്തെ...

കർക്കടകം: ആഹാരത്തെ ഒൗഷധമാക്കാം

text_fields
bookmark_border
karkkidaka kanji
cancel

മനുഷ്യനുൾപ്പെട്ട ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും പുനരുജ്ജീവനത്തി​​​െൻറ കാലമാണ്​ കർക്കടകം. ​െപയ്​തുനിറയുന്ന മഴക്കൊപ്പം പുതുനാമ്പിടുന്ന സസ്യങ്ങൾക്കെല്ലാം ഒൗഷധവീര്യം ഏറിയിരിക്കും. മഴയും തണുപ്പും തുടങ്ങുന്നതോടെ ശരീരബലവും കുറയു​െമന്നതിനാൽ പ്രതിരോധത്തിനായി അപ്പോൾ ലഭ്യമാകുന്ന സസ്യങ്ങളെ മനുഷ്യൻ ആഹാരത്തി​​​െൻറ ഭാഗമാക്കി. ‘ഋതുചര്യ’ എന്ന പേരിൽ ആയുർവേദം നിർദേശിക്കുന്നത്​ ഋതു​ക്കൾക്കനുസരിച്ച്​ ജീവിതം ചിട്ടപ്പെടുത്താനുള്ള മാർഗങ്ങളാണ്​. ഇത്തരത്തിൽ ആഹാരത്തെ ഒൗഷധമാക്കാം എന്ന ആശയത്തിൽനിന്ന്​ ഉരുത്തിരിഞ്ഞതാണ്​ കർക്കടകത്തിൽ ഉപയോഗപ്പെടുത്തിവരുന്ന കർക്കടക കഞ്ഞിയും തവിടപ്പവുമെല്ലാം.

ചുറ്റുപാടുകളിൽ നിന്ന്​ ഒൗഷധത്തെ ​േ​ശഖരിച്ച്​ ലളിതമായി പാകപ്പെടുത്താവുന്ന തരത്തിലുള്ള വിശിഷ്​ട ആരോഗ്യവിഭവങ്ങളാണ്​ ആയുർവേദം കർക്കടകത്തിൽ കഴിക്കാൻ നിർദേശിച്ചിട്ടുള്ളത്​. ദഹനശക്​ത​ിയേയും പ്ര​തിരോധ ശക്​തിയേയും ഒരുപോലെ മെച്ചപ്പെടുത്തു​ന്ന ഒൗഷധങ്ങൾക്കാണ്​ ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നത്​. 

ആഹാരത്തെ ഒൗഷധമാക്കാം

തവിടപ്പം
ജീവകം ‘ബി’യാൽ സമ്പന്നമാണ്​ തവിട്​. തവിട്​ കുഴച്ച്​ വാഴയിലയിൽ നേർമയായി പരത്തി അതിൽ ചുക്ക്​, തേങ്ങ, ശർക്കര, ജീരകപ്പൊടി, ഏലക്ക ഇവ ചേർത്ത്​ ആവിയിൽ പുഴുങ്ങി കഴിക്കുന്നത്​ രക്​തക്കുറവ്​, വേദന, തരിപ്പ്​ എന്നിവ അകറ്റും. പോഷകസമ്പന്നമാണിത്​.

മുക്കുടി
‘മുക്കുടി’ കുടിക്കുക എ​െന്നാരു പ്രചാരം തന്നെ മുമ്പ്​ കേരളത്തിലുണ്ടായിരുന്നു. വയർ ശുദ്ധമാക്കാൻ വേണ്ടിയാണിത്. രണ്ട്​ ഗ്രാം വീതം ചുക്ക്​, ജീരകം, അയമോദകം, കുരുമുളക്​, പുളിയാരില, കുടകപ്പാലയരി, കൊത്തമല്ലി ഇവ അൽപം മഞ്ഞൾ​െപ്പാടി ചേർത്ത്​ മോരിൽ കുറുക്കി പകുതിയാക്കി ഉപ്പ്​ ചേർത്ത്​ രാവിലെ വെറും വയറ്റിൽ കഴിക്കാം.

pathila curry

പത്തിലക്കറി
നെയ്യുണ്ണി, താള്​, തകര, കുമ്പളം, മത്തൻ, വെള്ളരി, മുള്ളൻചീര, കൊടിത്തൂവ, ചീര,​േ​ചമ്പ്​ ഇവയുടെ ഇലകൾ തോരനാക്കി കഴിക്കുന്നത്​ വിളർച്ച, നീര്​, എല്ലി​​​െൻറ ബലക്ഷയം, കാഴ്​ചക്കുറവ്​ എന്നിവ പരിഹരിക്കും. കൂടാതെ ഒാരോ ഇലയും വിവിധ ജീവകങ്ങളാൽ സമ്പന്നവുമാണ്​.

​നെയ്യുണ്ണി
നെയ്യുണ്ണിയുടെ തളിരിലകൾ ജീവകം എ, സി ഇരുമ്പ്​, കാത്സ്യം എന്നിവയാൽ സമ്പന്നമാണ്​. ഇവ ത്വഗ്​രോഗങ്ങൾ, നീര്​ എന്നിവ ശമിപ്പിക്കും.

താള്​
താള്​ കാത്സ്യം, ഫോസ്​ഫറസ്​, പൊട്ടാസ്യം, ഇരുമ്പ്​ എന്നിവയാൽ സമ്പന്നമാണ്​. ഇലത്തണ്ടുകളും വിടരാത്ത ഇലകളും നുറുക്കി പുളിവെള്ളത്തിൽ തിളപ്പിച്ചോ രാത്രി മുഴുവൻ വെള്ളത്തിലിട്ടു​െവച്ചോ ചൊറിച്ചിൽ മാറ്റാം.

തകര
ജീവകം എയും ഇരുമ്പും ധാരാളമുണ്ട്​. ത്വഗ്​രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അലർജി എന്നിവ ശമിപ്പിക്കും.

കുമ്പളം
നാരുകൾ, ജീവകം എ, സി,​ പൊട്ടാസ്യം  എന്നിവ ധാരാളമുള്ള കുമ്പളയില വയർ ശുദ്ധമാക്കും. കൈകൊണ്ട്​ തിരുമ്മി ഇലകളി​െല രോമം കൊഴിച്ചു കളഞ്ഞ ശേഷം ഉ​പയോഗിക്കാം.

mathan

മത്തൻ
മത്തനില കാത്സ്യത്താൽ സമ്പന്നമാണ്​. ​േഫാസ്​ഫറസ്​, ജീവകം എ, സി എന്നിവയാണ്​ മറ്റ്​ ഘടകങ്ങൾ. എല്ല്​, പല്ല്​, മുടി എന്നിവക്ക് ഗുണകരമാണ്​.

വെള്ളരി
ജീവകം എ, ഇ, സി, പൊട്ടാസ്യം ​എന്നിവ അടങ്ങിയിട്ടുണ്ട്​. രോമം നീക്കി ഉപയോഗിക്കാം. ത്വഗ്​​​േരാഗങ്ങൾ, ചുട്ടുനീറ്റൽ എന്നിവ ശമിപ്പിക്കും.

മുള്ളൻ ചീര
ജീവകം സി, എ  എന്നിവയാൽ സമ്പന്നം. ​പൊട്ടാസ്യം, കാത്സ്യം എന്നിവ ധാരാളമുണ്ട്​. എല്ല്​, മുടി, ചർമം എന്നിവക്ക്​ ഏറെ ഗുണകരം.

കൊടിത്തൂവ (ചൊറുതണം)
മഗ്​നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്​, കാത്സ്യം, ജീവകം എ, ഇ എന്നിവ അടങ്ങിയിട്ടുണ്ട്​. മൂക്കാത്ത ഇലകൾ രോമം കളഞ്ഞ്​ ഉപയോഗിക്കാം. വിളർച്ച മാറ്റും.

ചീര
ജീവകം എ, സി, കെ എന്നിവക്കൊപ്പം നാരുകളാൽ സമ്പന്നമാണ്​ ചീര. കൂടാതെ ബി-6 ജീവകം ചീരയിലുണ്ട്​. വിളർച്ച, ത്വഗ്​രോഗങ്ങൾ, കാഴ്​ചക്കുറവ്​ എന്നിവ പരിഹരിക്കാം.

ചേമ്പ്​
ജീവകം എ, ബി-2, ബി-3, ബി-5, ബി-6 ഫോളിക്​ ആസിഡ്​ ഇവ ധാരാളമുണ്ട്​. പൊട്ടാസ്യം, മഗ്​നീഷ്യം ഇവയും അടങ്ങിയിട്ടുണ്ട്​. കണ്ണിനും മുടിക്കും ഗുണകരം.

കർക്കിടക കഞ്ഞി

പോഷകമേറും കഞ്ഞികൾ
എളുപ്പത്തിൽ ദഹിക്കുന്നതും ഉൗർജം നൽകുന്നതുമായ വിഭവമാണ്​ കഞ്ഞി. അത്​ ഒൗഷധങ്ങൾ ചേർത്ത്​ പാകപ്പെടുത്തുേമ്പാൾ വിവിധ രോഗങ്ങളെ ശമിപ്പിക്കാൻ പ്രാപ്​തമായ വിഭവമായി മാറുന്നു. പാൽക്കഞ്ഞിയായോ, നെയ്യ്​ ചേർത്തോ, ശർക്കര ചേർത്തോ കഞ്ഞി തയാറാക്കാം. പ്രഭാതഭക്ഷണമായോ രാത്രിഭക്ഷണ​മായോ കഞ്ഞി കുടിക്കാം.

​പ്രതിരോധശക്​തി ​മെച്ചപ്പെടുത്താൻ
20-0 ഗ്രാം ഉണക്കലരി വേവിക്കുക. പകുതി വേവു​േമ്പാൾ ജീരകവും ആശാളിയും 25 ഗ്രാം വീതം ചേർത്ത്​ വീണ്ടും വേവിക്കുക (ഉപ്പ്​  ആവശ്യത്തിന്​). തേങ്ങാപ്പാൽ ചേർത്ത്​ കഴിക്കുക.

പ്രമേഹം നിയന്ത്രിക്കാൻ
പെരുംജീരകം, ഇഞ്ചി, പച്ചമഞ്ഞൾ, വെളുത്തുള്ളി, ജീരകം എന്നിവ 20 ഗ്രാം വീതം ചതച്ച്​ നുറുക്ക്​ ഗോതമ്പ്​, ഉലുവ എന്നിവ 50 ഗ്രാം വീതം കുതിർത്ത്​ ചേർത്ത്​ കഞ്ഞിവെച്ച്​ കഴിക്കുക. കർക്കടകത്തിൽ മാത്രമല്ല, പ്രമേഹരോഗിക്ക്​ എന്നും ഒരുനേരം ഇത്​ കഴിക്കാവുന്നതാണ്​.

അസ്​ഥിക്ക്​ ബലം കിട്ടാൻ 
ചങ്ങലംപറണ്ട 100 ഗ്രാം, ചെറുപയറ്​ 25  ഗ്രാം, ​ഉണങ്ങലരി 100 ​ഗ്രാം എന്നിവ ചേർത്ത്​ കഞ്ഞിയുണ്ടാക്കി തേങ്ങാപ്പാൽ ​േചർത്ത്​ കഴിക്കുക.

dasapushpam

ദശപുഷ്​പങ്ങൾ
കർക്കടകത്തിൽ ആരോഗ്യ സംരക്ഷണത്തിന്​ ദശപുഷ്​പങ്ങളേയും ഉപയോഗപ്പെടുത്താറുണ്ട്​. പൂവാംകുരുന്നില, വിഷ്​ണുക്രാന്തി, നിലപ്പന, തിരുതാളി, മുക്കൂറ്റി, ചെറൂള, ഉഴിഞ്ഞ, മുയൽച്ചെവിയൻ, കറുക, കൈയ്യോന്നി എന്നിവയാണ്​ ദശപുഷ്​പങ്ങൾ. ഇവക്കൊപ്പം നവരയരിയോ ഉണങ്ങലരിയോ ചേർത്ത്​ കഞ്ഞിവെച്ച്​ കഴിക്കാം.

സൂപ്പുകൾ
പഞ്ചകോലം പൊടിച്ച്​ ചേർത്തുണ്ടാക്കുന്ന മാംസസൂപ്പുകൾ, പച്ചക്കറി സൂ​പ്പുകൾ എന്നിവ ശരീരബലം തരും. ചെറുപയർ, മുതിര എന്നിവ ചേർത്തും സൂപ്പ്​ ഉണ്ടാക്കാം.

രസായന ഒൗഷധങ്ങൾ
മങ്ങലേൽക്കാത്ത ഒാർമശക്​തി, അവശതകളില്ലാത്ത വാർധക്യം എന്നിവ രസായന ഒൗഷധങ്ങൾ കഴിക്കുന്നതിലൂടെ കൈവരിക്കാനാവുന്ന നേട്ടങ്ങളാണ്​. ഒപ്പം പ്രതിരോധശക്​തിയും ശരീരബലവും നേടാനാവും. 

  • 10 ​ഗ്രാം കറുത്ത എള്ള്​ ചവച്ച്​ മീതെ ഒരു ഗ്ലാസ്​ ​തണുത്തവെള്ളം കുടിക്കുന്നത്​ മികച്ച രസായന ഒൗഷധമാണ്​.
  • ഒരു സ്​പൂൺ കടുക്ക പൊടിച്ചത്​ ശർക്കരയോ തിപ്പലിയോ ചേർത്ത്​ കഴിക്കുന്നത്​ രസായന ഗുണം തരും. 
  • 10 ഗ്രാം തഴുതാമവേരോ അമുക്കരം പൊടിച്ചതോ 200 മില്ലി പാൽ ചേർത്ത്​ കാച്ചി കുടിക്കുന്നത്​ നല്ല ഫലം തരും.
  • ച്യവനപ്രാശം, അഗസ്​ത്യരസായനം ഇവയിലൊന്ന്​ ശീലമാക്കാം. 

വാതരോഗങ്ങൾ തടയാൻ
20 ഗ്രാം കുറുന്തോട്ടി വേര്​ 200 മില്ലി വെള്ളവും ചേർത്ത്​ പകുതി വറ്റു​േമ്പാൾ 100 മില്ലി പാൽ ചേർത്ത്​ പാലളവാക്കി (100 മില്ലി) വറ്റിച്ച്​ കുടിക്കുന്നത്​ വാതം അകറ്റും.

* ധന്വന്തരം കുഴമ്പ്​, സഹചരാദി കുഴമ്പ്​, വലിയനാരായണ തൈലം ​ഇവയിലൊന്ന്​ പുറമേ പുരട്ടി കുളിക്കുക.

-ഡോ. പ്രിയദേവദത്ത്​,
കോട്ടക്കൽ ആര്യവൈദ്യശാല, മാന്നാർ.
drpriyamannar@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodmedicineayurvedamalayalam newskarkkidakamHealth News
News Summary - food become medicine -health news
Next Story